"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
}}
 
ആദിമകാലങ്ങളിൽ [[ദ്രാവിഡർ|ദ്രാവിഡരുടേയും]] പിന്നീട് ശാക്തേയരുടെയും കാലക്രമേണ [[ഹിന്ദു|ഹൈന്ദവരുടേയും]] ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ '''കാളി അഥവാ ഭദ്രകാളി''' {{തെളിവ്|7-ഫെബ്രവരി-2008}}. ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് (ആദിപരാശക്തി) എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് പാർവതിയുടെ കറുത്ത താമസിക ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്.
 
ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയായാണ് അറിയപ്പെടുന്നത്. ശ്മശാനവാസിനിയും രണഭൂമിനിവാസിനിയുമായ ദേവി. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം, പോലെയുള്ളപ്രകൃതിദുരന്തം സർവപോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് ഹൈന്ദവ വിശ്വാസം. ദേവീഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. ഭദ്രകാളീകാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ദേവിയെ കാളരാത്രികാലരാത്രി മാതാവായി ഹൈന്ദവർ ആരാധിക്കുന്നു. മഹാമാരിയുടെ പ്രതീകമായ കഴുതയാണ് കാളരാത്രിയുടെകാലരാത്രിയുടെ വാഹനമെന്ന് വിശ്വസിക്കപ്പെടുന്നു.
 
പുരാണങ്ങൾ പ്രകാരം മധുകൈടഭൻമാർ, ചണ്ഡമുണ്ഡൻമാർ, രക്തബീജൻ, ദാരികൻ, രുരു തുടങ്ങിയവരെ നിഗ്രഹിക്കുവാൻ അവതരിച്ച ഉഗ്രരൂപിയാണ് കാളിക. കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു.
 
ആദിശക്തി മഹാകാളി, ശിവപുത്രി ഭദ്രകാളി, അഥർവാണ ഭദ്രകാളി, സുമുഖീകാളി എന്നിവ കാളിയുടെ നാല് ഭാവങ്ങൾ ആണ്.
രൗദ്രഭാവത്തിലുള്ള (ശിവന്റെ തൃക്കണ്ണിൽനിന്ന് അഗ്നിയായ് പിറന്നഭാവം) കാളീസങ്കൽപ്പം മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീഭദ്രകാളീ കലശസ്ഥാനത്താണ്. അതുപോലെ കേരളത്തിലെ വിശാഷ്യാവടക്കേവടക്കേ മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും ഭദ്രകാളിയുടെ മൂലകേന്ദ്രവും ആയിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. ഇവിടെനിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി ഇരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ്]] ആണ് [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ കാളി പ്രതിഷ്ഠ ഉള്ളത്.
 
കൊട ഉത്സവം കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലെ]] മണ്ടയ്ക്കാട്, പൊങ്കാലക്ക് പേരുകേട്ട തിരുവനന്തപുരത്തെ ആറ്റുകാൽ, വെള്ളായണി മുടിപ്പുര, ആലപ്പുഴയിലെ പനയന്നാർകാവ്, കുംഭഭരണി ഉത്സവം കൊണ്ട് പ്രശസ്തമായ ചെട്ടിക്കുളങ്ങര, മണികെട്ടമ്പലം എന്നറിയപ്പെടുന്ന കൊല്ലത്തെ കാട്ടിൽമേക്കതിൽ, പത്തനംതിട്ടയിലെ മലയാലപ്പുഴ എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും കാളീ സങ്കൽപ്പത്തിന് പ്രാധാന്യമുണ്ട്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങൾക്ഷേത്രങ്ങളും കുടുംബക്കാവുകളും കാണാൻ സാധിക്കും. കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനിയിലെ ഭദ്രകാളീ ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട് എന്നിവ ഇന്ത്യയിലെ പ്രധാന കാളീ ക്ഷേത്രങ്ങൾ ആണ്. കാളിദാസൻ, ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവർ കാളി ഉപാസകർ ആയിരുന്നത്രേ.
 
തമിഴ് ഇതിഹാസകാവ്യമായ [[ചിലപ്പതികാരം|ചിലപ്പതികാരത്തിലെ]] വീരനായിക [[കണ്ണകി|കണ്ണകിയെ]] (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദേവതയായും, ദേശദേവതയായും ഒക്കെ ഭദ്രാ ഭഗവതിശ്രീഭദ്ര ആരാധിക്കപ്പെടുന്നു. കേരളത്തിൽ മീനഭരണി, കുംഭഭരണി, മകരഭരണി, മകരച്ചൊവ്വ, പത്താമുദയം, നവരാത്രി എന്നിവ കാളിക്ക് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം തുടങ്ങിയവ കാളീകഥകളും സ്തുതികളും ഉൾപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങൾ ആകുന്നു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്