"നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
Vishnu vaaish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3465077 നീക്കം ചെയ്യുന്നു unsourced
(→‎കിരിയത്ത്: ഇതൊരു കൂട്ടിച്ചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted
(Vishnu vaaish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3465077 നീക്കം ചെയ്യുന്നു unsourced)
റ്റാഗ്: തിരസ്ക്കരിക്കൽ
16-‌ആം നൂറ്റാണ്ടിനും 20-ആം നൂറ്റാണ്ടിനും ഇടയിൽ ഒരുപാട് ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മികളായിരുന്നു നമ്പ്യാർ ജാതിക്കാർ. കൈമൾ, പിള്ള, കർത്ത എന്നീ ജാതികളെപ്പോലെത്തന്നെ നമ്പ്യാർ ജാതിക്കാർക്കും സമൂഹത്തിൽ രാജകീയപദവി ഉണ്ടായിരുന്നു. ഇവരിൽ പലർക്കും സ്വന്തമായി സൈന്യം തന്നെ ഉണ്ടായിരുന്നു. <ref name = "Kerala under Haider Ali and Tipu Sultan Pg136,137">{{cite book | title = Kerala under Haider Ali and Tipu Sultan | author = Kareem, C.K. | publisher = Paico publishing house | date = 1973 | url = http://books.google.com.au/books?id=fP4LAAAAIAAJ&q=nambiars&dq=nambiars&lr=&pgis=1 | page = 136,137 | accessdate = 2007-12-18 }}</ref>. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും നമ്പ്യാർ ജാതിക്കാർ ഉന്നതരായിരുന്നു എന്നതുകൊണ്ട് അന്നത്തെക്കാലത്തെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ ഇവർക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ [[ബ്രിട്ടീഷുകാർ|ബ്രിട്ടീഷുകാരുടെ]] ആധിപത്യം മൂലവും 1766-ൽ [[ഹൈദരാലി|ഹൈദരാലിയുടേയും]] 1783 മുതൽ 1792 വരെ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റേയും]] ആക്രമണം മൂലവും നമ്പ്യാന്മാരുടെ ശക്തി വളരെയധികം കുറയുകയുണ്ടായി. 1920-ൽ [[ഭൂപരിഷ്കരണനിയമം]] കേരള സർക്കാർ കൊണ്ടുവന്നതോടുകൂടി നമ്പ്യാർ ജാതിക്കാർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന മേൽക്കോയ്മ മുഴുവനായിത്തന്നെ നഷ്ടമായെന്ന് പറയാം. എങ്കിലും ഇന്നും നമ്പ്യാർ പഴയ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു.
 
വടക്കൻ മലബാറിലെ മറ്റ് നായർ ഉപവിഭാഗങ്ങളെപ്പോലെ നമ്പ്യാന്മാരും തങ്ങൾ തെക്കൻ മലബാറിലുള്ളവരേക്കാൾ‍ ഉന്നതരാണെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിശ്വസിച്ചിരുന്നു. വടക്കുള്ള നമ്പ്യാർ വേറെ സമുദായം ആണ് എന്നും ഒരു വ്യാപകം അഭിപ്രായം ഉണ്ട്. അതുകൊണ്ട് വടക്കൻ മലബാറിലെ സ്ത്രീകൾക്ക് തെക്കൻ മലബാറിൽനിന്നോ മധ്യകേരളത്തിൽനിന്നോ വിവാഹം ആലോചിച്ചിരുന്നില്ല. അങ്ങനെ ഈ പ്രദേശത്തെ നായർ സ്ത്രീകളും നമ്പ്യാർ സ്ത്രീകളും കോരപ്പുഴയുടെ തെക്കോട്ടോ, മല കടന്ന് കിഴക്കോട്ടോ സഞ്ചരിച്ചിരുന്നില്ല. ഇതിൽനിന്ന് വ്യതിചലിക്കുന്നത് തങ്ങളുടെ ജാതിക്ക് നാണക്കേടാണെന്ന് അന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ വിവാഹിതരായ പുരുഷന്മാർ സർക്കാർ ജോലി മൂലവും മറ്റും ഈ പ്രദേശത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കാനും തങ്ങളുടെ ഭാര്യമാരുമൊത്ത് മാറിത്താമസിക്കാനും തുടങ്ങിയപ്പോൾ ഈ വിശ്വാസം കാലക്രമേണ ഇല്ലാതെയായി. ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള ഒരു യുദ്ധപ്രഭുക്കന്മാരായിരുന്നു ഇവർ, ചില കുടുംബങ്ങൾക്ക് രാജത്വം ഉണ്ടായിരുന്നു (ഇരുവാലിനാട് ഭരിച്ചിരുന്നത് നമ്പ്യാർ കുടുംബങ്ങളാണ്), ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ ഭൂവുടമ സമൂഹമായി.<ref>{{cite book |first=Eric J. |last=Miller |authorlink=Eric J. Miller |year=1955 |chapter=Village Structure in North Kerala |editor-first=M. N. |editor-last=Srinivas |editor-link=M. N. Srinivas |title=India's Villages |location=Bombay |publisher=Media Promoters & Publishers}}</ref>
 
=== ഊരാളർ ===
9,018

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3465086" എന്ന താളിൽനിന്ന് ശേഖരിച്ചത്