"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎കളരിമുറകൾ: ഇതൊരു കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69:
പ്രധാനമായും മൂന്നു ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ.
 
വടക്കൻ കളരികൾ ഉൾപ്പെടുന്ന തുളുനാടാൻ രീതികൾ [[തീയർ]]സമുദായം ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. [[വെള്ളാളർനായർ]], [[നാടാർമാർവെള്ളാളർ]], [[തേവർമാർനാടാർമാർ]] തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത്‌ തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത്‌ തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത്‌ കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്.
 
കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും [[അക്രമം]] പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്