"ദേ ഡോണ്ട് കെയർ എബൌട്ട് അസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
{{prettyurl|They Don't Care About Us}}
{{Infobox song|name=ദേ ഡോണ്ട് കെയർ എബൌട്ട് അസ്|cover=Mjtdcau.jpg|alt=|type=single|artist=[[Michael Jackson]]|album=[[HIStory: Past, Present and Future, Book I]]|released={{Start date|1996|4|16|mf=y}}|format=* [[CD single|CD]]
| description = "They Don't Care About Us"
}}}}
[[മൈക്കൽ ജാക്സൺ|മൈക്കൽ ജാക്സന്റെ]] ''[[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്]] എന്ന'' ആൽബത്തിലെ അഞ്ചാമത്തെ സിംഗിൾ ആണ് <nowiki>'''ദേ ഡോണ്ട് കെയർ എബൌട്ട് അസ് '</nowiki>". 1995 ജൂൺ 16 ന് പുറത്തിറങ്ങിയ ഇതൊരു പ്രതിഷേധ ഗാനമാണ്. മൈക്കിൾ ജാക്സൺ രചിച്ചതിൽ വച്ച് ഏറ്റവും വിവാദപരമായ ഈ ഗാനത്തിന് അമേരിക്കയിൽ നിരവധി മാധ്യമ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയിൽ പ്രധാനമായിരുന്നു ഗാനത്തിൽ [[ആന്റിസെമെറ്റിസം|ജൂതവിരുദ്ധമായ]] വരികൾ അടങ്ങിയിട്ടുണ്ടെന്നത്. തുടർന്ന് ജാക്സൺ ഒന്നിലധികം ക്ഷമാപണം നൽകുകയും വരികളിൽ മാറ്റം വരുത്തി ഗാനം വീണ്ടും റിക്കോർഡ് ചെയ്യപ്പെടുകയുമുണ്ടായി. എന്നിരുന്നാലും ഇത്തരം ആരോപണങ്ങളെ ജാക്സൺ എതിർത്തു. അവലോകനങ്ങൾ മനപൂർവ്വമോ അല്ലാതെയോ പാട്ടിന്റെ സന്ദർഭത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വാദിച്ചു.
 
[[സ്പൈക്ക് ലീ]] സംവിധാനം ചെയ്ത രണ്ട് സംഗീത വീഡിയോകൾ ആണ് "ദേ ഡോണ്ട് കെയർ എബൌട്ട് അസ്" ഗാനത്തിനുണ്ടായിരുന്നത്. ആദ്യം രണ്ടു ചിത്രീകരണം നടന്നത് [[ബ്രസീൽ]], ലെ പെലൊഉരിംഹൊ, എന്ന സാൽവഡോറിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രത്തിലും [[റിയോ ഡി ജനീറോ|റിയോ ഡി ജനീറോ]] യിലെ ഫവെല യിലെ ഡോണ മാർത്ത എന്നറിയപ്പെടുന്ന സ്ഥലത്തുമായിരുന്നു. സംസ്ഥാന അധികൃതർ ഈ ഗാനത്തിന്റെ ഷൂട്ടിംഗ് [[ഒളിമ്പിക്സ് 2004 (ഏതൻ‌സ്)|2004 ലെ ഒളിമ്പിക്സ്]] അരങ്ങേറുന്ന [[റിയോ ഡി ജനീറോ|റിയോ ഡി ജനീറോയുടെ]] പ്രതിച്ഛായയെയും സാധ്യതകളെയും തകർക്കും എന്നു ഭയന്നു. എന്നിട്ടും, പ്രദേശവാസികൾ ഗായകനെ കണ്ടതിൽ സന്തോഷിക്കുകയും, അവരുടെ പ്രശ്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. രണ്ടാമത്തെ വീഡിയോ ജയിലിൽ ചിത്രീകരിക്കുകയും [[മനുഷ്യാവകാശം|മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള]] ഒന്നിലധികം പരാമർശങ്ങളുടെ വീഡിയോ രൂപത്തിൽ ഉൾക്കൊള്ളുകയും ചെയ്തു.
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3464515" എന്ന താളിൽനിന്ന് ശേഖരിച്ചത്