"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
(refs)
[[File:Michael Jackson Cannescropped.jpg|thumb|alt=Close-up of a pale skinned Jackson with black hair. He is wearing a black jacket with white designs on it.|upright|മൈക്കൽ ജാക്സൺ 1997ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ 'ഗോസ്റ്റ്' എന്ന ചെറു ചിത്രത്തിന്റെ പ്രദർശനത്തിനിടെ]]
1995 കളുടെ അവസാനത്തിൽ&nbsp; ഒരു ടെലിവിഷനിലെ പ്രകടനത്തിനായിട്ടുള്ള റിഹേഴ്സലിനിടെ&nbsp; മാനസികപ്രയാസം മൂലം ഉണ്ടായ&nbsp; പാനിക് അറ്റാക്ക് മൂലം ജാക്സണെ&nbsp; ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അതിനു ശേഷം ഹിസ്റ്ററിയിലെ മൂന്നാമത്തെ ഗാനമായി<br>
[[എർത്ത് സോങ്ങ്]] പുറത്തിറങ്ങി. യുകെ സിംഗിൾ ചാർട്ടിൽ ആറു ആഴ്ച ഒന്നാം സ്ഥാനത്ത് തുടർന്ന ഈ ഗാനം യുകെയിൽ ജാക്സന്റെ ഏറ്റവും വിജയകരമായ ഗാനമായി മാറി. ഇതിന്റെ10 ലക്ഷം കോപ്പികളാണ് യു കെയിൽ മാത്രം വിറ്റഴിച്ചത്. പിന്നീട് ഇറങ്ങിയ [[ദെ ഡോണ്ട് കെയർ എബൌട്ട് അസ്]] എന്ന ഗാനം [[ആന്റിസെമെറ്റിസം|ജൂതവിരുദ്ധത] അടങ്ങിയിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടു. ജാക്സൺ വേഗത്തിൽ കുറ്റകരമായ വരികൾ ഇല്ലാതെ ആ പാട്ടിന്റെ ഒരു പുതുക്കിയ പതിപ്പ് പുറത്തിറങ്ങി. ജാക്സൺന്റെ ഏറ്റവും വിവാദമായ ഗാനമായിരുന്നു ' ' ദെ ഡോണ്ട് കെയർ എബൌട്ട് അസ്'' .ആഫ്രിക്കൻ - അമേരിക്കൻ വംശജർക്കെതിരെയുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും അക്രമവും വിവേചനവും തുറന്നു കാണിക്കുന്ന ഈ ഗാനം അതിനെതിരെയുള്ള ജാക്സന്റെ പ്രതിഷേധമായി മാറി. ഈ ഗാനം പിന്നീടുള്ള കാലങ്ങളിൽ കറുത്ത വർഗക്കാർ നയിക്കുന്ന പല സമരങ്ങളിലും പ്രതിഷേധങ്ങളിലും കടന്നു വന്നു. തുടർന്ന് 1996-ൽ ജാക്സൺ അമേരിക്കൻ സംഗീത പുരസ്കാര ചടങ്ങിൽ ഏറ്റവും പ്രിയപ്പെട്ട പോപ്പ്/റോക്ക് പുരുഷ താരം എന്ന പുരസ്കാരത്തിനർഹനായി.
 
ഹിസ്റ്ററി ആൽബത്തിന്റെ പ്രചരണാർത്ഥം ജാക്സൺ [[ഹിസ്റ്ററി വേൾഡ് ടൂർ]] - ൽ ഏർപ്പെട്ടു. സെപ്റ്റംബർ 7, 1996 ൽ ആരംഭിച്ച ഈ സംഗീത പര്യടനം വളരെ വിജയകരമായിരുന്നു. ഇത് ഒക്ടോബർ 15, 1997 ന് അവസാനിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലെ, 35 രാജ്യങ്ങളിലായി 58 നഗരങ്ങളിലായി 82 കച്ചേരികൾ നടത്തിയ ജാക്സന്റെ ഏറ്റവും വിജയകരമായ സംഗീത പര്യടനമായിരുന്നു ഇത്. 16.5 കോടി ഡോളർ ആണ് ഈ പര്യടനത്തിൽ നിന്നായി ജാക്സൺ നേടിയത്. 45 ലക്ഷം ആരാധകരാണ് ഈ പര്യടനം നേരിട്ടു വീക്ഷിക്കാനത്തിയത്.
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3464511" എന്ന താളിൽനിന്ന് ശേഖരിച്ചത്