"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61:
[[File:Nabeel Vattenad-01.JPG|thumb|ഭാരതപ്പുഴക്കു കുറുകെയുള്ള തടയണപ്പാലം (വെള്ളീയാങ്കല്ല്) തൃത്താലയിൽ നിന്നുള്ള ദൃശ്യം]]
 
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ [[നദി|നദിയാണു]] '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് [[ഭാരതപ്പുഴ]]. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് [[പെരിയാർ]] ആണ്. [[പശ്ചിമഘട്ടം|പശ്ചിമ ഘട്ടത്തിൽനിന്നും]] ഉത്ഭവിച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാ തീരങ്ങൾ ഏറെ പ്രശസ്തമാണ്. അമിതമായ മണൽ വാരൽ ഈ നദിയെ പാടെ തകർത്തു.ജലഗതാഗതത്തിന് യോഗ്യമല്ലാതാക്കി. [[മലയാളം|മലയാള]] [[മലയാള സാഹിത്യം|സാഹിത്യത്തിലും]] ഒട്ടേറെ [[മലയാളി|മലയാളികളുടെ]] ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
 
== നിളയുടെ തിണ്ട
വരി 67:
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[ആനമല|ആനമലയിൽ]]([[തമിഴ്‌നാട്]] സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ [[കേരളം|കേരളത്തിലെ]] [[പാലക്കാട്]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ [[പൊള്ളാച്ചി]] വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. [[പറളി|പറളിയിൽ]] [[കണ്ണാ‍ടിപ്പുഴ]]യും [[കൽ‌പ്പാത്തിപ്പുഴ|കൽ‌പ്പാത്തിപ്പുഴയും]] ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് [[പൊന്നാനി|പൊന്നാനിയിൽ]] ചെന്ന് [[ലക്ഷദ്വീപ് കടൽ|ലക്ഷദ്വീപ് കടലിൽ]] പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
 
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. ഇതിനു കാരണം മണൽ വാരൽ തന്നെയാണ്.6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും, ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കു കുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം [[മഴ]] ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല. അനധികൃതമായ മണൽവാരലും ഇതിന് കാരണമാണ്. കടുത്ത മാലിന്യപ്രശ്നം മറ്റൊരു കാരണമാണ്. നദിയിലെ ഒഴുക്ക് കൂട്ടാനും മാലിന്യം വരുന്നത് തടയാനും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല.
 
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി [[പെരിയാർ]] ആണ്.
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്