"കിളിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:95:BF73:5825:391E:9830:7648 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.250.155.22 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 16:
 
ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത്.
 
== കിളി പാടുന്നതിനുള്ള കാരണം ==
 
ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്.
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/കിളിപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്