"സാമുവൽ പാറ്റി വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇസ്ലാമിക ഭീകരപ്രവർത്തനത്തിൽ ഫ്രാൻസിലെ സ്‌ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox civilian attack|title=Murder of Samuel Paty|partof=[[Islamic terrorism in Europe]]|location=[[Conflans-Sainte-Honorine]], Yvelines, France|date={{start date|df=yes|2020|10|16}}|type=[[Decapitation]]|victim=Samuel Paty|weapons=Knife|perpetrator=Abdoullakh Anzorov|motive=[[Jihadism]], [[Islamic extremism]]}}ഇസ്ലാമിക ഭീകരപ്രവർത്തനത്തിൽ ഫ്രാൻസിലെ സ്‌കൂൾ അധ്യാപകനായ 47 വയസുകാരനായ സാമുവൽ പാറ്റി 2020 ഒക്ടോബർ 16 ന് പാരീസിന്റെ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ്-സൈന്റ്-ഹോണറൈനിൽ വച്ച് കൊല്ലപ്പെട്ടു. ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചതാണ് കൊലപാതകകൊലപാതകത്തിനും ശിരഛേദത്തിനും കാരണമായത്.<ref name="Paris Match">https://www.parismatch.com/Actu/Societe/Prof-d-histoire-decapite-l-assaillant-etait-un-Russe-tchetchene-de-18-ans-ne-a-Moscou-1707848</ref><ref name="Reuters Paone">{{cite web|url=https://www.reuters.com/article/france-security-school-parents-idINKBN27201Z|title=For a teacher in France, a civics class was followed by a gruesome death|date=16 October 2020|author=Anthony Paone|agency=[[Reuters]]|archive-url=https://web.archive.org/web/20201017220940/https://www.reuters.com/article/france-security-school-parents-idINKBN27201Z|archive-date=17 October 2020|url-status=live|access-date=17 October 2020}}</ref><ref name="AP News">{{cite web|url=https://apnews.com/article/france-teacher-decapitated-eragny-f1ecd575344d171ff8fc8c33c5320f0c|title=French leader decries terrorist beheading of teacher|date=17 October 2020|author=Elaine Ganley|agency=[[Associated Press]]|access-date=17 October 2020}}</ref><ref name="auto">{{cite web|url=https://www.theguardian.com/world/2020/oct/17/teacher-decapitated-in-paris-named-as-samuel-paty-47|title=Teacher decapitated in Paris named as Samuel Paty, 47|date=17 October 2020|author=Kim Willsher|website=[[The Guardian]]|archive-url=https://web.archive.org/web/20201017221709/https://www.theguardian.com/world/2020/oct/17/teacher-decapitated-in-paris-named-as-samuel-paty-47|archive-date=17 October 2020|url-status=live}}</ref>ഇസ്ലാമിക ഭീകരവാദിയാൽ ശിരഛേദം ചെയ്യപ്പെടുകയാണുണ്ടായത്. മുഹമ്മദിനെ നഗ്നനായി ചിത്രീകരിച്ച ഒരു കാർട്ടൂൺ ഉൾപ്പെടെ ക്ലാസിൽ കാണിച്ചിരുന്നു.<ref>{{Cite web|url=https://www.bbc.com/news/world-europe-54581827|title=France teacher attack: Suspect 'asked pupils to point Samuel Paty out'|date=17 October 2020|via=www.bbc.com}}</ref> 2020 ൽ ഫ്രാൻസിൽ നടന്ന അഞ്ചാമത്തെ ഇസ്ലാമിക ആക്രമണമാണിത്.
 
കുറ്റവാളി, ചെചെൻ വംശജനും 18 കാരനുമായ റഷ്യൻ മുസ്ലീം വംശജനായ അഭയാർഥി അബ്ദുല്ലാഖ് അബൂയിഡോവിച്ച് അൻസോറോവ് പാറ്റിയെ കത്തികൊണ്ട് കുത്തിക്കൊന്നതിനുശേഷം ശിരശ്ചേദം നടത്തി. മിനിറ്റുകൾക്ക് ശേഷം അൻസോറോവിനെ പോലീസ് വെടിവച്ച് കൊന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ക്ലാസ്സിൽ പാറ്റി മുഹമ്മദിനെ സഭ്യമല്ലാതെ ചിത്രീകരിച്ചതുൾപ്പെടെയുള്ള ചാർലി ഹെബ്ഡോ കാർട്ടൂണുകൾ തന്റെ വിദ്യാർത്ഥികളെ കാണിച്ചുവെന്നതാണ് കൊലയുടെ കാരണമായി പറയുന്നത്.
മോസ്കോയിൽ ജനിച്ച ചെചെയ്നിയൻ വംശജനായ 18 വയസ് മാത്രം പ്രായമുള്ള അബ്ദുള്ളാഹ് അൻസ്റോവ് എന്നയാളാണ് കൊല ചെയ്തത്. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാൾ കൂടി നിന്നവരെ ഭീഷണിപ്പെടുത്തുകയും പൊലീസ് ആവശ്യപ്പെട്ടിട്ടും കീഴടങ്ങാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തു. തീവ്രവാദിയുടെ കയ്യിലുള്ള തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാൻ ശ്രമിച്ചതോടെ പൊലീസ് അയാളെ വെടിവച്ച് കൊന്നു.
 
സംഭവം ഇസ്ലാമിക ഭീകരാക്രമണമാണത്തിന്റെ ഉത്തമോദാഹരണമാണെന്നും കുട്ടികളെ ആവിഷ്ക്കാര സ്വാതന്ത്ര്യം പഠിപ്പിച്ചതിനാലാണ് ഞങ്ങളുടെ സ്വദേശി കൊല്ലപ്പെട്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അടുത്ത കാലത്തായി ഫ്രാൻസിൽ നടന്ന നിരവധി ആക്രമണങ്ങളിലൊന്നായ ഈ കൊലപാതകം, ഫ്രഞ്ച് സമൂഹത്തിലും രാഷ്ട്രീയത്തിലും ചർച്ചകൾക്ക് വഴിയൊരുക്കി.
 
== പിന്നാമ്പുറം ==
 
=== ഇര ===
1973 ൽ ജനിച്ച സാമുവൽ പാറ്റി ഒരു ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങളിൽ അവഗാഹമുള്ള ഒരു മിഡിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഫ്രാൻസിലെ  മധ്യ പാരീസിന് 30 കിലോമീറ്റർ (19 മൈൽ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കോൺഫ്ലാൻസ്-സെയിന്റ്-ഹോണറിൻ എന്ന പട്ടണപ്രാന്തത്തിലെ കോളജ് ബോയിസ്-ഡിഔൾനെയിലാണ് അദ്ദേഹം കഴിഞ്ഞ 5 വർഷങ്ങളായി പഠിപ്പിച്ചിരുന്നത്. ഈ മിഡിൽ സ്കൂൾ പരിസരത്തുനിന്ന് പത്ത് മിനിറ്റ് അകലെയാണ് അദ്ദേഹം താമസിച്ചിരുന്ന വാൽ-ഡി ഒയിസിലെ ഇറാഗ്നി എന്ന ചെറിയ പട്ടണം. അദ്ദേഹം വിവാഹിതനും അഞ്ച് വയസുള്ള ഒരു ആൺകുട്ടിയുടെ പിതാവുമായിരുന്നു.
 
== കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ==
2020 ഒക്ടോബർ ആദ്യം ഫ്രഞ്ച് ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായി, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പാറ്റി സദാചാരപരവും പൗരബോധപരവുമായ ഒരു വിദ്യാഭ്യാസ കോഴ്‌സ് പഠിപ്പിക്കുകയായിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചർച്ചയ്ക്കിടെ ക്ലാസ്സിൽ അദ്ദേഹം തന്റെ കൌമാരക്കാരായ ചില വിദ്യാർത്ഥികളെ ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയിൽ നിന്നുള്ള പ്രവാചകന്റെ ഒരു കാരിക്കേച്ചർ കാണിച്ചിരുന്നു. കാരിക്കേച്ചർ കാണിക്കുന്നതിനുമുമ്പ്, പാറ്റി മുസ്ലീം വിഭാഗത്തിലുള്ള വിദ്യാർത്ഥികളെ അവർ ആഗ്രഹിക്കുന്നുവെങ്കിൽ ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചിരുന്നു. 2015 ലെ ചാർലി ഹെബ്ഡോ വെടിവെപ്പ് സംഭവത്തിന്ശേഷം എല്ലാ വർഷവും ചർച്ചയുടെ ഭാഗമായി അദ്ദേഹം മുമ്പ് ഈ കാർട്ടൂണുകൾ പ്രദർശിപ്പിച്ചിരുന്നുവെന്ന് ഒരു വിദ്യാർത്ഥി പറയുന്നു. പല മുസ്‌ലിം വിഭാഗങ്ങളും മുഹമ്മദിന്റെ ഏത് തരത്തിലുള്ള ചിത്രീകരണവും മതനിന്ദയായി കണക്കാക്കാറുണ്ട്.
 
ക്ലാസ് മുറിയിൽ അവതരിപ്പിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ചില സ്രോതസുകൾ വെളിപ്പെടുത്തുന്നതുപ്രകാരം, പാറ്റി തന്റെ വിദ്യാർത്ഥികൾക്ക് രണ്ട് കാർട്ടൂണുകൾ കാണിക്കുകയും അതിലൊന്ന് പ്രവാചകനെ അസഭ്യമായ രീതിയിൽ ചിത്രീകരിച്ചതുമായിരുന്നു. എന്നാൽ പാറ്റി വിദ്യാർത്ഥികളുടെ മുമ്പിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു വിദ്യാർത്ഥിനിയുടെ പിതാവായി ബ്രാഹീം ച്നിന പോലീസിൽ ഒരു ക്രിമിനൽ പരാതി നൽകി. മാനനഷ്ടത്തിന് പരാതി നൽകി പാറ്റി തിരികെ പ്രതികരിച്ചത്. പാറ്റി പ്രവാചകന്റെ സഭ്യമല്ലാത്ത ചിത്രം പ്രദർശിപ്പിച്ചതായി ബ്രാഹീം ച്നിന യൂട്യൂബിലും ഫേസ്ബുക്കിലും അവകാശപ്പെടുകയും അയാൾ പാറ്റിയുടെ പേരും അദ്ദേഹം ജോലി ചെയ്യുന്ന സ്കൂളിന്റെ വിലാസവും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഒരു തെമ്മാടിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അധ്യാപകനെതിരെ നടപടിയെടുക്കാനും അദ്ദേഹത്തിനെതിരെ അണിനിരക്കാനും അയാൾ മറ്റ് മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു.
 
പാറ്റിയെ ഭീഷണിപ്പെടുത്തുന്നതിനും കൊലപാതകത്തിനും ഒരാഴ്ച മുമ്പായി ഗ്രാൻഡെ മോസ്ക് ഡി പാന്റിൻ അതിന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. പള്ളിയുടെ ഇമാമും കൺസീൽ ഡെസ് ഇമാംസ് ഡി ഫ്രാൻസിലെ അംഗവുമായ അബ്ദുൽഹകിം സെഫ്രിയോയി കാരിക്കേച്ചറുകൾ കാണിച്ചതിന് സ്കൂളിന്റെ പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കളോടൊപ്പം സ്കൂളിനു മുന്നിൽ അധ്യാപകനെതിരെ പ്രതിഷേധിച്ചു. കോളേജിന്റെ ഭരണ വിഭാഗത്തെ അപലപിക്കുന്ന സമയത്ത് സെഫ്രിയോയി അദ്ധ്യാപകനെ ഒരു വീഡിയോയിൽ (ഫ്രഞ്ച്: വോയോയു) "തഗ്" എന്ന് വിളിച്ചു. പ്രിൻസിപ്പാളിനൊപ്പം  അധ്യാപകനെ ഹൈസ്കൂളിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "തഗ്" എന്ന പദം നേരത്തെതന്നെ ഒരു രക്ഷാകർത്താവായ ബ്രാഹിം ച്നിന ആവർത്തിച്ച് ഉപയോഗിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൾക്കകം വീഡിയോകൾ എടുത്തുമാറ്റിയിരുന്നു.
 
ച്നിന സ്കൂളിൽ ഒരു പരാതി നൽകുകയും സ്കൂളിൽ പ്രതിഷേധിക്കാൻ സംഘടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാലയത്തിലെ പ്രധാന അധ്യാപകനും ആരോപണ വിധേയനായ അധ്യാപകനും വിദ്യാഭ്യാസ മേഖലയിലെ ഒരു ഉദ്യോഗസ്ഥനും തമ്മിൽ ഒരു കൂടിക്കാഴ്ച നടന്നു. പാറ്റിയുടെ പാഠത്തെക്കുറിച്ച് ച്നിന നിയമപരമായ ഒരു പരാതി നൽകിയത് അധ്യാപകനെ പ്രിൻസിപ്പലിനൊപ്പം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പോകാൻ പ്രേരിപ്പിച്ചു. താൻ കാർട്ടൂൺ കാണിച്ച ദിവസം ച്നിന മകൾ ക്ലാസ്സിൽത്തന്നെ ഇല്ലാത്തതിരുന്ന സാഹചര്യത്തിൽ ഈ പരാതി അടിസ്ഥാനം എന്തെന്ന് മനസിലാക്കാൻതന്നെ തനിക്ക് കഴിയുന്നില്ലെന്ന് പാറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
 
== കുറ്റവാളി ==
മോസ്കോയിൽ ജനിച്ച ചെചെയ്നിയൻ വംശജനായ 18 വയസ് മാത്രം പ്രായമുള്ള അബ്ദുള്ളാഹ്റഷ്യൻ കുടിയേറ്റക്കാരനായിരുന്ന അബ്ദുള്ളാഖ് അൻസ്റോവ് എന്നയാളാണ് കൊല ചെയ്തത്. റഷ്യൻ ഫെഡറേഷനിലെ മുസ്ലീം ഭൂരിപക്ഷ റിപ്പബ്ലിക്കും ഫെഡറൽ ഭരണവിഭാഗവുമാണ് ചെച്‌നിയ. കയ്യിലുള്ള ആയുധം ഉപയോഗിച്ച് ഇയാൾ കൂടി നിന്നവരെ ഭീഷണിപ്പെടുത്തുകയും പൊലീസ് ആവശ്യപ്പെട്ടിട്ടും കീഴടങ്ങാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തു. തീവ്രവാദിയുടെ കയ്യിലുള്ള തോക്ക് പുറത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാൻ ശ്രമിച്ചതോടെ പൊലീസ് അയാളെ വെടിവച്ച് കൊന്നു.
 
ആറ് വയസുള്ള ആൺകുട്ടിയായി 12 വർഷം മുമ്പ് അഭയാർഥി പദവിയോടെയാണ് അൻസോറോവ് ഫ്രാൻസിലെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) അകലെയുള്ള എവ്രൂക്സിലെ മഡലീൻ ജില്ലയിലെ നോർമാണ്ടി പട്ടണത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. അധ്യാപകനുമായോ വിദ്യാലയവുമായോ ഇയാൾക്ക് യാതൊരു ബന്ധവുമില്ല.
 
ചെച്‌നിയയിലെ ഷലാശി ഗ്രാമത്തിൽ നിന്നാണ് അൻസോറോവ് കുടുംബത്തിന്റെ ഉത്ഭവം. വന്നത്. അബ്ദുല്ലാഖിന്റെ പിതാവ് അബ്യൂയെസിഡ് ആദ്യം മോസ്കോയിലേക്കും പിന്നീട് പാരീസിലേക്കും മാറി. അൻസോറോവിന്റെ അർദ്ധസഹോദരി 2014 ൽ സിറിയയിൽ ഐസിസിൽ ചേർന്നിരുന്നു. 2020 മാർച്ചിൽ കുടുംബത്തിന് ഫ്രാൻസിൽ അഭയാർഥി പദവിയും 10 വർഷത്തെ റെസിഡൻസി കാർഡുകളും ലഭിച്ചു. അബ്ദുല്ലാഖിന്റെ ചെറിയ ദുർനടപടികളിൽ മുമ്പ് കോടതികളിൽ എത്തിയിരുന്നുവെങ്കിലും ഇയാൾ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
 
ആക്രമണത്തിന് മുമ്പ്, ഹയാത്ത് തഹ്‌രിർ അൽ-ഷാമിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ അവസാന ജിഹാദി കോട്ടയായ ഇഡ്‌ലിബിൽനിന്ന് റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരാൾ ഉൾപ്പെടെ സിറിയയിലെ രണ്ട് അജ്ഞാത ജിഹാദികളുമായി കുറ്റവാളി ആശയവിനിമയം നടത്തിയിരുന്നതായി അവരുടെ ഐപി വിലാസങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന നിഷേധിച്ചിരുന്നു.  സംഭവം നടന്നയുടനെ ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യൻ ഭാഷയിലുള്ള ഒരു ഓഡിയോ സന്ദേശത്തിലൂടെ അയാൾ ഏറ്റെടുക്കുകയും അതിൽ താൻ ഒരു "ചാഹിദ്" (രക്തസാക്ഷി) ആകാൻ തയ്യാറാണെന്നും പ്രവാചകനെ അപമാനകരമായി രീതിയിൽ ചിത്രീകരിച്ച സാമുവൽ പാറ്റിയോട് താൻ പ്രവാചകനുവേണ്ടി പ്രതികാരം ചെയ്തുവെന്നും വ്യക്തമാക്കുകയുണ്ടായി. ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോ പ്രക്ഷേപണത്തിൽ അയാൾ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും പരാമർശിക്കുന്നു.
 
== കൊലപാതകവും ശിരശ്ചേദവും. ==
47കാരനായ ചരിത്രഭൂമിശാസ്ത്രാദ്ധ്യാപകൻ സാമുവൽ പാറ്റി<ref>https://www.francebleu.fr/infos/faits-divers-justice/professeur-tue-dans-les-yvelines-samuel-paty-etait-tres-investi-et-apprecie-1602935833</ref><ref>https://www.ladepeche.fr/2020/10/17/qui-etait-samuel-paty-le-professeur-decapite-a-confans-sainte-honorine-9146205.php</ref> അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് 2020 ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ കോൺഫ്ലാൻസ്-സൈന്റ്-ഹോണറിനിലെ കൊളാഷ് ഡു ബോയിസ്-ഡി ഓൾനെ സ്കൂളിൽ പഠിപ്പിച്ചിരുന്നു. ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയിൽ നിന്നുള്ള മുഹമ്മദിന്റെ കാർട്ടൂണുകളും അദ്ദേഹം ഉപയോഗിച്ചു. കാരിക്കേച്ചറുകൾ വിദ്യാർത്ഥികളെ കാണിക്കുന്നതിനുമുമ്പ് കാരിക്കേച്ചറുകൾ അവരെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെങ്കിൽ അവരുടെ കാഴ്ച ഒഴിവാക്കാൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകാൻ അവസരം നൽകിയിരുന്നു.<ref name="franceinfo20201021">https://www.francetvinfo.fr/faits-divers/terrorisme/enseignant-decapite-dans-les-yvelines/attentat-de-conflans-ce-qu-avait-dit-samuel-paty-aux-policiers_4149629.html</ref><ref name="faz2020-10-18">https://www.faz.net/aktuell/politik/ausland/enthauptung-eines-lehrers-eine-hinrichtung-mit-ansage-17007774.html</ref><ref>https://www.derstandard.at/story/2000121008088/europas-regierungen-muessen-sich-auf-grundwerte-der-aufklaerung-besinnen</ref>
 
13 വയസുള്ള ഒരു വിദ്യാർത്ഥി സ്വയം ക്ലാസുകൾ ഒഴിവാക്കി<ref name="franceinfo20201021" /><ref name=":1">https://www.faz.net/aktuell/feuilleton/medien/mord-an-samuel-paty-wer-waescht-seine-haende-in-unschuld-17016841.html</ref> അദ്ധ്യാപകൻ ക്ലാസ്സിൽ മുഹമ്മദിന്റെ നഗ്നചിത്രം കാണിച്ചതായി അവളുടെ പിതാവ് ബ്രാഹീം സിക്ക് തെറ്റായി വിവരം നൽകി.<ref name=":2">https://www.tagesspiegel.de/politik/nach-dem-anschlag-auf-samuel-paty-in-frankreich-brechen-alte-wunden-wieder-auf/26294904.html</ref> സംഭവത്തിന്റെ ഒരു വീഡിയോയും ടീച്ചറുടെ പേരും ടെലിഫോൺ നമ്പറും സോഷ്യൽ മീഡിയകളിൽ ബ്രഹീം സി പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് മുന്നിൽ അശ്ലീലസാഹിത്യം കാണിച്ചതിന് പാറ്റിക്കെതിരെ അദ്ദേഹം സ്കൂൾ ഭരണകൂടത്തോട് പരാതിപ്പെടുകയും ക്രിമിനൽ കേസ് നൽകുകയും ചെയ്തു.<ref name="faz2020-10-18" /><ref name=":0">https://www.spiegel.de/panorama/justiz/nach-terrorattacke-in-conflans-sainte-honorine-steht-frankreich-unter-schock-a-78090a5c-b9ac-4019-9f1c-d98a8c3cb230</ref> 2020 ഒക്ടോബർ 12 ന് പാറ്റിയെ കോൺഫ്ലാൻസ്-സൈന്റ്-ഹോണറിനിലെ പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്തു.<ref name="franceinfo20201021" /> ഇതിന് മറുപടിയായി പാറ്റി മാനനഷ്ടത്തിനും പരാതി നൽകി.<ref>https://www.bfmtv.com/police-justice/d-un-cours-sur-la-liberte-d-expression-a-un-assassinat-les-10-jours-qui-ont-precede-l-attentat-de-conflans_AV-202010170050.html</ref>
 
കൊലയാളി അബ്ദുല്ല അൻസോറോവ് ഈ കൊലപാതകത്തിന് മുമ്പ് മൂന്ന് ഇരകളെ ലക്ഷ്യം വച്ചിരുന്നുവെങ്കിലും അവരുടെ വിലാസങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ഈ സമയത്ത് അദ്ദേഹം ബ്രാഹിം സി.യുടെ വീഡിയോ ഇൻറർനെറ്റിൽ കണ്ടു. ഫോണിലൂടെയും വാട്ട്‌സ്ആപ്പ് ഓൺലൈൻ സേവനത്തിലൂടെയും അയാളുമായി ബന്ധപ്പെട്ടു.<ref name=":1" /><ref name=":2" /> ബ്രാഹീം സി യുടെ സഹോദരി "ഇസ്ലാമിക് സ്റ്റേറ്റിൽ" ചേരുന്നതിനായി 2014 ൽ സിറിയയിലേക്ക് പോയി.<ref name="faz2020-10-18" />
 
പാറ്റിയുടെ ആവിഷ്കാര സ്വാതന്ത്ര്യ ക്ലാസ് കഴിഞ്ഞ് ഒന്നര ആഴ്ച കഴിഞ്ഞ്, 2020 ഒക്ടോബർ 16 ന് അൻസോറോവ് പാറ്റിയുടെ വിദ്യാലയ കവാടങ്ങൾക്ക് പുറത്ത് കാത്തുനിൽക്കുകയും നിരവധി വിദ്യാർത്ഥികളോട് അദ്ധ്യാപകനെ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂളിൽ നിന്ന് പോകുന്നസമയത്ത് അയാൾ പാറ്റിയെ പിന്തുടർന്നു. 30 സെന്റിമീറ്റർ (12 ഇഞ്ച്) അളവുള്ള ഒരു കത്തി ഉപയോഗിച്ച് അൻസോറോവ് പാറ്റിയെ കൊല്ലുകയും പാറ്റി പഠിപ്പിച്ച സ്കൂളിനടുത്തുള്ള ഒരു തെരുവിൽ വെച്ച് ഏകദേശം വൈകുന്നേരം 5:00 മണിയ്ക്ക് ശിരഛേദം നടത്തുകയും ചെയ്തു. പാറ്റിയെ ശിരഛേദം ചെയ്തതിനു പുറമേ, അൻസോറോവ് തലയ്ക്കും അടിവയറ്റിനും മുകളിലെ അവയവങ്ങൾക്കും നിരവധി മുറിവുകൾ ഏൽപ്പിച്ചു. ആക്രമണത്തിനിടെ കൊലയാളി "അള്ളാഹു അക്ബർ" എന്ന് ആക്രോശിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികൾ പോലീസിനോട് വെളിപ്പെടുത്തി.
 
== തൽക്ഷണ, അനന്തരഫലങ്ങൾ ==
കൊലപാതകം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ-ഫ്രാങ്കോയിസ് റിക്കാർഡ് അബ്ദുല്ലാഖ് അൻസോറോവിന്റെതാണെന്ന് തിരിച്ചറിഞ്ഞു @Tchetchene_270 എന്ന അപരനാമത്തിലുള്ള ട്വിറ്റർ അക്കൌണ്ടിൽ പാറ്റിയുടെ തല മുറിച്ച ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഫോട്ടോയൊടൊപ്പം പോസ്റ്റ് ചെയ്ത സന്ദേശത്തിൽ: “ഏറ്റവും കൃപയും, കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തിൽ ... അവിശ്വാസികളുടെ നേതാവായ മാക്രോണിന്, മുഹമ്മദിനെ താഴ്ത്തിക്കെട്ടാനും സഹമനുഷ്യനെ ശാന്തമാക്കാനും തുനിഞ്ഞ നിങ്ങളുടെ നരകവേട്ടപ്പട്ടികളിൽ ഒരാളെ ഞാൻ വധിച്ചിരിക്കുന്നു, നിങ്ങൾ‌ക്ക് ഇനിയും കഠിനമായ ശിക്ഷ നൽകുന്നതിനു മുമ്പായി അവന്റെ അനുചരന്മാരെ ശാന്തരാക്കുക."
 
മിനിറ്റുകൾക്ക് ശേഷം, അൻ‌റോറോവിനെ സംഭവസ്ഥലത്ത് നിന്ന് 600 മീറ്റർ (660 യാർഡ്) അകലെ കോൺഫ്ലാൻസ്-സൈന്റ്-ഹോണറിനടുത്തുള്ള എറാഗ്നിയിൽവച്ച് നേരിട്ട പോലീസ് അയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അൻസോറോവ് പോലീസിന് നേരെ എയർ റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുകയും കത്തികൊണ്ട് കുത്താൻ അവരെ കുത്താൻ ശ്രമിക്കുകയും ചെയ്തു. മറുപടിയായി പോലീസ് ഇയാളെ ഒമ്പത് തവണ വെടിവച്ചു കൊന്നു. അൻസോറോവിന്റെ ഫോണിൽനിന്ന് സംഭവത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെടുന്ന ഒരു വാചകവും പാറ്റിയുടെ മൃതദേഹത്തിന്റെ ഫോട്ടോയും പോലീസുകാർ കണ്ടെത്തി.
 
== അന്വേഷണവും അറസ്റ്റും ==
പിന്നീട് പതിനാറ് പേരെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. അൻസോറോവിന്റെ മുത്തശ്ശീമുത്തശ്ശന്മാർ, മാതാപിതാക്കൾ, 17 വയസ്സുള്ള സഹോദരൻ എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് ഭീകരവിരുദ്ധ പോലീസിന് രേഖകളിലെ അറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദിയായ അബ്ദുൽഹാകിം സെഫ്രിയോയി, പാറ്റിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതായി സംശയിക്കുന്ന വ്യക്തിയും പാറ്റിയുടെ ക്ലാസിലെ ഒരു പെൺകുട്ടിയുടെ പിതാവുമായ ബ്രഹീം ക്നീന, അധ്യാപകനെ തിരിച്ചറിയുന്നതിന് സഹായിച്ചതിനു പകരമായി കൊലയാളിയിൽ നിന്ന് പണം വാങ്ങിയതായി സംശയിക്കുന്ന നാല് വിദ്യാർത്ഥികൾ എന്നിവരും അറസ്റ്റിലായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാമുവൽ_പാറ്റി_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്