"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
പമ്പരത്തില്‍ ചരട്‌ ചുറ്റിക്കഴിഞ്ഞാല്‍ രണ്ടു വിധത്തില്‍ അതിനെ കറക്കാന്‍ സാധിക്കും. ചുറ്റിയ പമ്പരത്തിനെ വലം കൈയ്യന്‍മാര്‍ വലതുകൈയ്യിലേക്കു മാറ്റി (ഇടം കൈയ്യന്‍മാര്‍ തിരിച്ചും) കമഴ്ത്തി, ആണി മുകളിലേക്കു വരും വിധം പിടിക്കുന്നു.
 
'''താഴെ ഇട്ട്‌ വലിക്കുന്ന രീതി'''
 
ചുറ്റിയ പമ്പരം പിടിച്ച കൈ താഴേയ്ക്കു തൂക്കിയിടുന്നു. അതിനു ശേഷം പമ്പരത്തെ കമഴ്ത്തിയ രീതിയില്‍ത്തന്നെ മുന്നോട്ട്‌ ഇട്ട്‌ ഒട്ടും തന്നെ സമയം പാഴാക്കാതെ ചരടു മാത്രം പുറകോട്ടു വലിക്കുന്നു. ഈ രീതി താരതമ്യേന എളുപ്പമുള്ളതായതു കൊണ്ട്‌ തുടക്കക്കാര്‍ ഈ രീതിയാണ്‌ അവലംബിക്കാറുള്ളത്‌. പക്ഷെ ഇത്തരത്തില്‍ കറക്കുമ്പോള്‍ പമ്പരത്തിനു വേഗം കുറവായിരിക്കും.
 
'''എറിഞ്ഞു തിരിക്കുന്ന രീതി'''
 
കളിയുടെ മുഴുവന്‍ ആവേശവും ഈ രീതിയിലാണ്‌ ഉള്ളത്‌. ചുറ്റിയ പമ്പരത്തെ കൈ മുകളിലൂടെ വീശി ഏറിഞ്ഞാണ്‌ തിരിക്കുന്നത്‌. കമഴ്ത്തിപ്പിടിച്ച പമ്പരം കൈമുട്ടു മടങ്ങാതെ വീശി, നില്‍ക്കുന്ന സ്ഥലത്തു നിന്നും ഏതാണ്ട്‌ ചുറ്റിയ ചരടിനോളം തന്നെ ദൂരെ നിലത്തേയ്ക്ക്‌, ആയത്തോടെ എറിയുമ്പോള്‍ പമ്പരം ഒരു മൂളക്കത്തോടെ തിരിയുന്നു. മട്ടചരടിലൂടെ പമ്പരം തിരിപ്പിക്കുന്നതിന്‌ കുറച്ചൊരു പരിശീലനം ആവശ്യമാണ്‌. പമ്പരം തിരിച്ച രീതി ശരിയായില്ലെങ്കില്‍ പമ്പരം കറങ്ങുകയില്ല. ഇത്‌ മട്ട എന്നാണ്‌ പറയപ്പെടുന്നത്‌.
 
'''കളി'''
 
നിലത്ത്‌ ഒരു വൃത്താകാരത്തില്‍ ഒരു കളം വരച്ചാണ്‌ കളി തുടങ്ങുന്നത്‌. വൃത്തത്തിണ്റ്റെ വലിപ്പത്തിന്‌ പ്രത്യേക നിബന്ധനകളൊന്നുമില്ല. കളത്തിനുള്ളില്‍ ആദ്യം എന്തെങ്കിലും ഒരു അടയാളം വെയ്ക്കുന്നു. കൊച്ചു കമ്പുകളോ ഇലകളോ തുടങ്ങി എന്തും ഇതിനായി വെയ്ക്കാം. കളിക്കാര്‍ ഈ കളത്തിനു ചുറ്റും നിന്ന്‌ കളത്തിലെ അടയാളം ലക്ഷ്യമാക്കി പമ്പരം എറിഞ്ഞു തിരിച്ചു തുടങ്ങുന്നു. പമ്പരത്തിണ്റ്റെ ഏറിലും കറക്കത്തിലും പെട്ട്‌ അടയാളം കളത്തിനു പുറത്ത്‌ വരുന്നതു വരെ ഇതു തുടരുന്നു.
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്