"പിസി ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
=== ആദ്യകാല വളർച്ച ===
[[പ്രമാണം:Spacewar1.png|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|പിഡിപി-വൺ നുവേണ്ടി 1961 -ൽ നിർമ്മിച്ച ഗെയിമാണ് സ്പെയിസ്‍വാർഡ. ഇതുതന്നെയാണ് ലോകത്തെ രണ്ടാമതായി നിർമ്മിക്കപ്പെട്ട ഗെയിം. രണ്ട് സ്പെയിസ്ഷിപ്പുകളുള്ള രണ്ടുപേർക്ക് കളിക്കാവുന്ന ഗെയിമാണിത്. അവർ പരസ്പരം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.]]
[[microprocessor|മൈക്രൊപ്രൊസസറുകളുടേയും]], [[microcomputer|മൈക്രോകമ്പ്യൂട്ടറുകളുടേയും]] വികാസത്തിലൂടെയാണ് പേഴ്സണൽ കമ്പ്യൂട്ടറുകൾ ജനകീയമായത്. ടിക്-ടാക്-ടോ എന്ന യഥാർത്ഥ ജീവിത ഗെയിമിന്റെ രിതിയിലുള്ള കമ്പ്യൂട്ടർ ഗെയിം OXO 1952 -ൽ പുറത്തിറങ്ങി. രണ്ടാമത്തെ ഗെയിം നിർമ്മിക്കപ്പെട്ടത് 1961 -ലായിരുന്നു, എംഐടി വിദ്യാർത്ഥികളായ മാർട്ടിൻ ഗ്രാറ്റെസ് , ആലൻ കോടോക് സ്റ്റീവ് റസൽ എന്നിവർ ചേർന്ന് സ്പെയിസ്‍വാർ എന്ന് ഗെയിം നിർമ്മിച്ചു.
 
ആദ്യ തലമുറ കമ്പ്യൂട്ടർ ഗെയിമുകളിൽ കളിക്കാർ കമ്പ്യൂട്ടറുമായി സംവധിച്ചത് കമാന്റുകൾ നൽകിക്കൊണ്ടായിരുന്നു. കീബോർഡിലൂടെയാണ് അവർ കമാന്റുകൾ നൽകിയത്. ആദ്യകാല ടെക്സ്സ്റ്റ് അഡ്വെഞ്ചർ, അഡ്വെഞ്ചർ പിഡിപി-11 മിനികമ്പ്യൂട്ടറിനുവേണ്ടിയായിരുന്നു നിർമ്മിച്ചത്, 1976 -ൽ വിൽക്രൗത്തർ ആണ് അത് നിർമ്മിച്ചത്, പിന്നീട് 1977  -ൽ ഡോൺ വുഡ്സ് അതിനെ വിപുലീകരിച്ചു. 1977 ആയതോടെ അഡ്വെഞ്ചർ പോലുലള്ള ഗെയിമുകൾ എല്ലാ പേഴ്സണൽ കമ്പ്യൂട്ടറിലും പ്രവർത്തിക്കും വിധം പേഴ്‍സണൽ കമ്പ്യൂട്ടറുകൾ വളർന്നു. ഇക്കാലത്ത് ഗ്രാഫിക്ക്സ് കമ്പ്യൂട്ടർ ഗെയിമുകളുടെ പ്രധാന ഭാഗമായിതീർന്നു. അതിനു ശേഷം ടെക്സ്റ്റ് കമാന്റുകൾക്കൊപ്പം അടിസ്ഥാന ഗ്രാഫിക്ക്സുകളും ചേർത്തുതുടങ്ങി എസ്എസ്ഐ ഗോൾഡ് ബോക്സ് ഗെയിമുകളായ പൂൾ ഓഫ് റേഡിയൻസ്, ബാർഡ്സ് ടെയിൽ എന്നിവ ഉദാഹരണം.
1970 മുതൽ 1980  കാലഘട്ടത്ത് ഹോബിസ്റ്റ് ഗ്രൂപ്പുകൾ വഴിയും, ഗെയിമിംഗ് മാഗസിനുകൾ വഴിയും ഗെയിനുകൾ പുറത്തിറങ്ങാൻ തുടങ്ങി. ക്രിയേറ്റീവ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ ഗെയിമിംഗ് വേൾഡ് എന്നി മാഗസിനുകൾ ഉദാഹരണം. ഈ മാഗസിനുകൾ ഗെയിമിൽ അടിച്ചുകൊടുക്കാവുന്ന ഗെയിം കമാന്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിലൂടെ വായനക്കാർക്ക് തന്റേതായ സോഫ്റ്റെവയറുകൾ നിർമ്മിക്കാനും മത്സരങ്ങളിലേക്ക് നൽകാനും പ്രചോദനമായി. മൈക്രോചെസ്സ് ആയിരുന്നു ആദ്യമായി പൊതുവായി വിൽക്കപ്പെട്ട മൈക്ക്രോകമ്പ്യൂട്ടറുകൾക്കുള്ള ഗെയിം. 1977 ലായിരുന്നു അത് ആദ്യമായി വിൽക്കപ്പെട്ടത്, മൈക്രോചെസ്സ് ഏകദേശം 50,000 കോപ്പികൾ വിറ്റു.
 
രണ്ടാം തലമുറ വീഡിയോ ഗെയിം കൺസോളുകൾ പോലെ ഹോം കമ്പ്യൂട്ടർ ഗെയിം കമ്പനികളും ആർക്കേഡ് ഗെയിമുകളുടെ വിൽപ്പനയിൽ വിജയം കരസ്ഥമാക്കി. അട്ടാരി 400  ആയിരുന്നു  1982 കളിലെ ടോപ്പ് സെല്ലിംഗ് ഗെയിമുകളിൽ ഒന്ന്. ഫ്രോഗർ , സെന്റിപ്പേഡ് എന്നിവയുടെ പോർട്ട് ആയിരുന്നു ഈ അട്ടാരി 400. അതേ വർഷത്ത് പാക് മാൻ ഗെയിം അട്ടാരി 800 -ലേക്ക് പോർട്ട് ചെയ്തു. ഡോങ്കി കോങ്ങ് കൊലെകോ ആദം -ന് ലൈസൻസ് ചെയ്യപ്പെട്ടു. 1981 കൾക്ക് ശേഷം ഓതറൈസഡ് ചെയ്യാത്ത അട്ടാരിയുടെ ക്ലോണുകൾക്കെതിരെ അട്ടാരി നിയപരമായി നടപടികൾ എടുക്കാൻ തുടങ്ങി. പാക് മാൻ ക്ലോണുകളായിരുന്നു അതിലെ പ്രധാനി.
 
=== വ്യവസായത്തിന്റെ തകർച്ച ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462583" എന്ന താളിൽനിന്ന് ശേഖരിച്ചത്