"ഓറിയന്റലിസം (പുസ്തകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 42:
 
===ഓറിയന്റലിസം ഇപ്പോൾ===
മുന്നദ്ധ്യായങ്ങളിലെ വാദങ്ങൾ അവലോകനം ചെയ്തു തുടങ്ങുന്ന ഈ അദ്ധ്യത്തിൽഅദ്ധ്യായത്തിൽ സൈദ്, "പൗരസ്ത്യനാടുകളുടെ ദുർബ്ബലതയെ മുതലെടുത്ത് അവയുടെ മേൽ അടിച്ചേല്പിച്ച രാഷ്ട്രീയസിദ്ധാന്തം" എന്ന് ഓറിയന്റലിസത്തെ വിശേഷിപ്പിക്കുന്നു. "സാംസ്കാരത്തിന്റെ പണിക്കോപ്പ് എന്ന നിലയിൽ അത് ആക്രമണവും, സക്രിയതയും, വിലനിശ്ചയവും, നേരിന്റേയും അധികാരത്തിന്റേയും മേലുള്ള ഉടമസ്ഥതയും (will-to-truth and power) ആണ്."<ref>"Orientalism" (പുറം 204)</ref>ഓറിയന്റലിസ്റ്റ് സങ്കല്പം പൗരസ്ത്യസംസ്കാരങ്ങളെ അവതരിപ്പിക്കാൻ സൃഷ്ടിച്ച ബിംബങ്ങൾ പൗരസ്ത്യസംസ്കൃതിയുടെ ഏതെങ്കിലും മൗലികസത്തയോടു നീതിപുലർത്തിയില്ല എന്നല്ല സൈദിന്റെ പരാതി. എല്ലാ ബിംബങ്ങളേയും പോലെ അവയും പ്രത്യേകമായ ലക്ഷ്യത്തോടെയും പ്രവണത പിന്തുടർന്നും നിർമ്മിക്കപ്പെട്ടവയാണ്; അവ ലക്ഷ്യം സാധിക്കുകയും ചെയ്യുന്നു.<ref>"ഓറിയന്റലിസം" (പുറം 273)</ref>
 
ഓറിയന്റലിസ്റ്റ് മനോഭാവത്തിലെ നവീനതകളെ പിന്തുടരുന്ന ഗ്രന്ഥകാരൻ ബ്രിട്ടനും ഫ്രാൻസും തുന്നിയ ഓറിയന്റലിസ്റ്റ് കുപ്പായം ഇപ്പോൾ അമേരിക്കയുടെ കൈവശമായി എന്നു വാദിക്കുന്നു.<ref>[http://www.e-ir.info/2013/01/04/review-orientalism/ Heaney, Review – Orientalism], e-International Relations</ref>പുതിയ സാഹചര്യങ്ങളിൽ ഓറിയന്റലിസ്റ്റുകൾ, ഭാഷാശാസ്ത്രവുമായി അവരുടെ പഠനമേഖലയ്ക്ക് മുൻപുണ്ടായിരുന്ന തരം കെട്ടുപാടുകൾ, സാമൂഹ്യശാസ്ത്രങ്ങളുമായി ഉണ്ടാക്കിയെടുത്തു. പൗരസ്ത്യനാടുകളെ കൈകാര്യം ചെയ്യുന്നതിനു പറ്റിയ നയങ്ങൾ രൂപപ്പെടുത്താൻ സ്വന്തം സർക്കാരുകളെ സഹായിക്കാനായി ഓറിയന്റലിസ്റ്റുകൾ പൗരസ്ത്യരെ പഠിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കോളനികളുടെ കാലം കഴിഞ്ഞതായി തോന്നിയെങ്കിലും പൗരസ്ത്യരോടുള്ള പാശ്ചാത്യമുൻവിധി മാറിയില്ല.<ref name ="haroon"/>
"https://ml.wikipedia.org/wiki/ഓറിയന്റലിസം_(പുസ്തകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്