"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭരണാധികാരികൾ
ഭരണാധികാരികൾ
വരി 198:
ശതവാഹന രാജാക്കന്മാരുടെ ഭരണത്തിന്റെ കാലക്രമത്തെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് വിഭാഗങ്ങളിൽ പെടുന്നു. ഒന്നാമത്തെ വിഭാഗം പഠനങ്ങൾ അനുസരിച്ച്, സിമുകയുടെ ഭരണം മുതൽ 30 ശതവാഹന രാജാക്കന്മാർ 450 വർഷത്തോളം ഭരിച്ചു. ഈ പഠനങ്ങൾ പുരാണങ്ങളെ ആശ്രയിച്ചുള്ളതാണ്. എന്നാൽ ഇപ്പോൾ ഇവ ആധികാരകമാണെന്ന് വിലയിരുത്തപ്പെടുന്നില്ല. കൂടുതൽ‌ വ്യാപകമായി അംഗീകരിക്കപ്പെട്ട രണ്ടാമത്തെ വിഭാഗം പഠനങ്ങളനുസരിച്ച് ബി.സി.ഇ ഒന്നാം നൂറ്റാണ്ടിലാണ് ശതവാഹന ഭരണം ആരംഭിച്ചത്. ഈ വിഭാഗം പഠനങ്ങൾ പുരാണ രേഖകളെ പുരാവസ്തു, നാണയശാസ്ത്ര തെളിവുകളുമായി സംയോജിപ്പിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=166-168|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനസാമ്രാജ്യസ്ഥാപനത്തിന്റെ കാലഘട്ടത്തെ സംബന്ധിച്ച അനിശ്ചിതത്വം കാരണം, ശതവാഹന രാജാക്കന്മാരുടെ ഭരണത്തിന്റെ കാലയളവുകൾ കൃത്യമായി നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്.<ref>{{cite book |last1=Singh |first1=Upinder |title=A History of Ancient and Early Medieval India: From the Stone Age to the 12th Century |date=2008 |publisher=Pearson Education India |isbn=9788131711200 |pages=381-384 |language=en}}</ref> അതിനാൽ ആധുനിക ചരിത്രകാരന്മാർ ശതവാഹന രാജാക്കന്മാരുടെ ഭരണകാലഘട്ടങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നില്ല.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |page=166|publisher=Cambridge University Press |year=2001}}</ref> പുരാവസ്തുശാസ്ത്രത്തിന്റേയും നാണയശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ ഹിമാംശു പ്രഭ റേ ശതവാഹനഭരണാധികാരികളുടെ കാലഘട്ടം ഇങ്ങനെ കണക്കാക്കിയിരിക്കുന്നു:<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |page=167|publisher=Cambridge University Press |year=2001}}</ref>
 
* സിമുക (100 ബി.സി.ഇ ക്കു മുമ്പ്)
* കണ്ഹ (100 - 70 ബി.സി.ഇ)
* ശതകർണി ഒന്നാമൻ (70 - 60 ബി.സി.ഇ)
* ശതകർണി രണ്ടാമൻ (50 - 25 ബി.സി.ഇ)
* ''പടിഞ്ഞാറൻ സത്രപന്മാരുടെ ഭരണം''
** നഹപാന (54 - 100 സി.ഇ)
* ഗൗതമിപുത്ര ശതകർണി (86 - 110 സി.ഇ)
* വസിഷ്ഠിപുത്ര പുലമാവി (110 - 138 സി.ഇ)
* വസിഷ്ഠിപുത്ര ശതകർണി (138 - 145 സി.ഇ)
* ശിവ ശ്രീ പുലമാവി (145 - 152 സി.ഇ)
* ശിവ സ്കന്ദ ശതകർണി (145 - 152 സി.ഇ)
* യജ്ഞ ശ്രീ ശതകർണി (152 - 181 സി.ഇ)
* വിജയ ശതകർണി
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്