"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ [[നദി|നദിയാണു]] '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് [[ഭാരതപ്പുഴ]]. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് [[പെരിയാർ]] ആണ്. [[പശ്ചിമഘട്ടം|പശ്ചിമ ഘട്ടത്തിൽനിന്നും]] ഉത്ഭവിച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാ തീരങ്ങൾ ഏറെ പ്രശസ്തമാണ്. [[മലയാളം|മലയാള]] [[മലയാള സാഹിത്യം|സാഹിത്യത്തിലും]] ഒട്ടേറെ [[മലയാളി|മലയാളികളുടെ]] ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
 
== നിളയുടെ വഴി ==തിണ്ട
==
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[ആനമല|ആനമലയിൽ]]([[തമിഴ്‌നാട്]] സംസ്ഥാനത്തിൽ) നിന്നാണ്. പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ [[കേരളം|കേരളത്തിലെ]] [[പാലക്കാട്]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ [[പൊള്ളാച്ചി]] വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. [[പറളി|പറളിയിൽ]] [[കണ്ണാ‍ടിപ്പുഴ]]യും [[കൽ‌പ്പാത്തിപ്പുഴ|കൽ‌പ്പാത്തിപ്പുഴയും]] ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് [[പൊന്നാനി|പൊന്നാനിയിൽ]] ചെന്ന് [[ലക്ഷദ്വീപ് കടൽ|ലക്ഷദ്വീപ് കടലിൽ]] പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
 
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്