"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പിൽക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനവിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. [[സ്ത്രീഹൃദയം|സ്ത്രീഹൃദയവും]] [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗവും]] പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാറിനെ]] നായകനാക്കി '''കന്യാരത്നം''' എന്ന [[കന്നഡ]] ചിത്രം സംവിധാനം ചെയ്തു. [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാർ]] ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. [[കർണ്ണാടകം|കർണ്ണാടകത്തിൽ]] നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.<ref name="thottaan"/> തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ആകെ പതിനേഴ് ചിത്രങ്ങളാണ് തോട്ടാൻ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, [[എം.ടി. വാസുദേവൻ നായർ]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതിയ [[അതിർത്തികൾ (ചലച്ചിത്രം)|അതിർത്തികളാണ്]] ഇദ്ദേഹം നിർമ്മാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
 
==സംവിധാനംചെയ്തസംവിധാനം ചെയ്ത ചിത്രങ്ങൾ==
{| class="wikitable"
|-
! ചിത്രം !! വർഷം !! നിർമ്മാതാവ്
|-
| [[കൂടപ്പിറപ്പ്]] || 1956 || റഷീദ്
|-
| [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] || 1959 || ഡാ. ജോഷ്വ
|-
| [[സ്ത്രീഹൃദയം]] || 1960 || ടി ആൻഡ് ടി പ്രൊഡക്ഷൻ
|-
| [[കല്യാണഫോട്ടോ]] || 1964 || ടി.ഇ. വസുദേവൻ
|-
| [[സർപ്പക്കാട്]] || 1965 || പി.കെ. സത്യപാൽ
|-
| [[വിവാഹം സ്വർഗ്ഗത്തിൽ]] || 1970 || പി.എ. മുഹമ്മദ് കാസ്സിം
|-
| [[അനാഥ]] || 1970 || പി.ഐ.എം. കാസിം
|-
| [[കരിനിഴൽ]] || 1971 || കോവൈ രാമസ്വാമി
|-
| [[ഗംഗാസംഗമം]] || 1971 || പോൾ കല്ലുങ്കൽ
|-
| [[വിവാഹസമ്മാനം]] || 1971 || അന്ന അരുണ
|-
| ഓമന || 1972 || ജെ.ഡി. തോട്ടാൻ
|-
| [[ചെക്ക് പോസ്റ്റ് (ചലച്ചിത്രം)|ചെക്ക് പോസ്റ്റ്]] || 1974 || ജെ.ഡി. തോട്ടാൻ
|-
| [[നുരയും പതയും]] || 1977 || ജെ.ഡി. തോട്ടാൻ
|-
| [[അതിർത്തികൾ]] || 1988 || എം.റ്റി.പി. പ്രൊഡക്ഷൻ
|}
==അവലംബം==
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്