"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്നു '''എ.റ്റി.ഉമ്മർ''' (10 മാർച്ച് 1933 - 18 ഒക്ടോബർ 2001). [[ദേവരാജൻ]] , [[എം.എസ്. ബാബുരാജ്|ബാബുരാജ്]], [[കെ.രാഘവൻ]] , [[ദക്ഷിണാമൂർത്തി]] തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്.
 
[[1933]] [[മാർച്ച് 10]]-ന് [[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ മൊയ്തീങ ജനിച്ച അഞ്ചുകണ്ടിയിൽ തളയ്ക്കൽ ഉമ്മർ, [[1967]] ലെ '[[തളിരുകൾ]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.<ref>http://www.hinduonnet.com/thehindu/mp/2005/03/07/stories/2005030700420400.htm</ref> അടുത്ത സുഹൃത്തായിരുന്ന ഡോ. പവിത്രനായിരുന്നു ഗാനരചന. 'ആകാശവീഥിയിൽ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്. 1970-കളിൽ ഉമ്മർ ഗാനരചയിതാവ് [[ബിച്ചു തിരുമല]]യോടു ചേർന്നു. [[പി. ഭാസ്കരൻ]], [[ഒ.എൻ.വി. കുറുപ്പ്]] തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളോടൊപ്പവും ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.<ref>http://www.dhool.com/sotd2/908.html</ref> [[കെ.ജെ. യേശുദാസ്|കെ.ജെ. യേശുദാസും]] [[എസ്. ജാനകി|എസ്. ജാനകിയുമാണ്]] അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. എങ്കിലും എല്ലാ ഗായകർക്കും അദ്ദേഹം അവസരങ്ങൾ കൊടുത്തിട്ടുണ്ട്. 2001 ഒക്ടോബർ 18-ന് 68-ആം വയസ്സിൽ [[ചെന്നൈ|ചെന്നൈയിലെ]] സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഹഫ്സത്താണ് ഉമ്മറിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. അമർ ഇലാഹി എന്നൊരു മകൻ ഇവർക്കുണ്ട്.
 
== അവലംബം ==
വരി 26:
[[വർഗ്ഗം:2001-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 10-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 1518-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർ]]
[[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്