"ഒഗോജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(തിരുത്തിയെഴുത്ത്)
(ചെ.)
| footnotes = |
}}
[[നൈജീരിയ|നൈജീരിയയിലെ]] പതിനെട്ടു സംസ്ഥാനങ്ങളിൽ ഒന്നായ ക്രോസ് റിവർ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്(ലോകൽ ഗവണ്മെൻറ് ഏരിയ) '''ഒഗോജ'''. [[കേരള ബ്ലാസ്റ്റേഴ്സ്|കേരള ബ്ലാസ്റ്റേഴ്സിന്റെ]] ഇപ്പോഴത്തെ കാപ്റ്റൻ [[ബർത്തൊലൊമിയൊ ഒഗ്ബെഛെ|ഒഗ്ബഛെ]] ഇവിടുത്തുകാരനാണ്. എ 4 ഹൈവേക്കു സമീപം സ്ഥിതിചെയ്യുന്ന ഒഗൊജ പട്ടണമാണ് ( {{Coord|6|39|17|N|8|47|51|E|region:NG_type:city_source:GNS-enwiki}}) ജില്ലയുടെ ആസ്ഥാനം . അതിന്റെ വിസ്തീർണ്ണം 972 സ്ക്വയർ ചതുരശ്ര കിലോമീറ്ററും 2006 ലെ സെൻസസ് പ്രകാരം ജനസംഖ്യ171,901-ഉം ആണ്. ഒഗോജാറോമൻഒഗോജാ റോമൻ കത്തോലിക്കാ രൂപതയുടെ അധീനതയിലാണ് ഇവിടത്തെ സെന്റ് ബെനഡിക്റ്റ് കത്തീഡ്രൽ. പ്രദേശത്തിന്റെ പോസ്റ്റൽ കോഡ് 550 ആണ്. <ref>{{Cite web|url=http://www.nipost.gov.ng/PostCode.aspx|title=Post Offices- with map of LGA|access-date=2009-10-20|publisher=NIPOST|archive-url=https://web.archive.org/web/20121126042849/http://www.nipost.gov.ng/postcode.aspx|archive-date=November 26, 2012}}</ref>. ഒഗോജയെ ഭരണസൗകര്യാർഥം പത്തു വാർഡുകളായി വിഭജിച്ചിരിക്കുന്നു<ref>{{Cite web|url=http://kekerete.tripod.com/CRSG/ogoja.html|title=Cross River State: Ogoja Local Government Area|access-date=2020-10-19|last=|first=|date=|website=kekerete.tripod.com|publisher=Cross River State}}</ref>.
 
കൊളോണിയൽ അധിനിവേശത്തിനു മുൻപുതന്നെ ഈ നഗരം ഒരു പ്രവിശ്യയായി നിലനിന്നിരുന്നു എന്നാണ് അനുമാനം. ഇഷിബോറി ഗ്രാമത്തിൽ, ഐഗോളി എന്ന ചെറുപട്ടണത്തെ കേന്ദ്രമാക്കി ഉഹ്മൂരിയ, ഇകപ്താങ്, ഇക്കജോർ, ഇഷിനീമ, ഇകാരികു, ഇമെരാകോർം എന്നിങ്ങനെ വ്യത്യസ്ത ആദിവാസികൾ പാർക്കുന്നു. പ്രധാന ഗോത്രങ്ങളിലൊന്നായ എം‌ബ്യൂബിലും ഒഡാജി, അഡാഗം, എകുംതക്, ഇഡും, ഒജെറിം, എഗ്ബെ, എൻ‌കിം, ഒഗ്‌ബെറിയ ഒഗാംഗ് , ഒഗ്‌ബെറിയ ഒച്ചോറോ, ഒബോസോ, ബെൻ‌ക്പെ, എഡിഡ്, ബൻസാൻ, അരഗ്‌ബാൻ എന്നീ ഗോത്രങ്ങളും വിവിധ പ്രാന്തങ്ങളിലായി വാസമുറപ്പിച്ചിട്ടുണ്ട് . എകാജുക് ഒന്നും രണ്ടും വാർഡുകളിലായി ഗ്രാമസമൂഹങ്ങളായ ന്വാങ്, എക്പോഗ്രിന്യ. എഷം,എഗ്ബോംഗ്,ന്നാംഗ്, എവിനിംബ, ബനസാര എന്നിവ ഉൾപെടുന്നു. കൃഷിയാണ് ഉപജീവനമാർഗം. മുഖ്യമായും കസവ(മരച്ചീനി), ചേന, എണ്ണപ്പന തുടങ്ങിയവയാണ് കൃഷി ചെയ്യപ്പെടുന്നത്.
 
== ഇപ്പോഴത്തെ ഭരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460339" എന്ന താളിൽനിന്ന് ശേഖരിച്ചത്