"തിരുവല്ലാ ചേപ്പേടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{pu|Thiruvalla copper plates}}ഏ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിനു]] ദാനം നൽകപ്പെട്ട ഭൂസ്വത്തിന്റെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകൾ ആണ് '''തിരുവല്ലാ ചേപ്പേടുകൾ'''. ഈ ചെമ്പോലക്കൂട്ടം 12-14 നൂറ്റാണ്ടുകൾക്കിടയിലാണ് രചിക്കപ്പെട്ടത്. ലിപി വടിവിൽ നിന്നും 1150-1200 കാലത്ത് പകർത്തിയതെന്നു കരുതാമെന്ന് ഡോ. [[നടുവട്ടം ഗോപാലകൃഷ്ണൻ]] അഭിപ്രായപ്പെടുന്നു. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി [[വട്ടെഴുത്ത്|വട്ടെഴുത്തുമാണെന്ന്]] ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
 
രണ്ട് മുതൽ നാല്പത്തിനാല് വരെ ഏടുകൾ ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിൽ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകൾ ലഭ്യമല്ല. [[കേണൽ മൺറോ]]യുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങൾ സർക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകൾ സർക്കാർ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയിൽ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.
"https://ml.wikipedia.org/wiki/തിരുവല്ലാ_ചേപ്പേടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്