"തിരുവല്ലാ ചേപ്പേടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 1:
{{pu|Thiruvalla copper plates}}ഏ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിനു]] ദാനം നൽകപ്പെട്ട ഭൂസ്വത്തിന്റെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകൾ ആണ് '''തിരുവല്ലാ ചേപ്പേടുകൾ'''. ഈ ചെമ്പോലക്കൂട്ടം 12-14 നൂറ്റാണ്ടുകൾക്കിടയിലാണ് രചിക്കപ്പെട്ടത്. ലിപി വടിവിൽ നിന്നും 1150-1200 കാലത്ത് പകർത്തിയതെന്നു കരുതാമെന്ന് ഡോ. [[നടുവട്ടം ഗോപാലകൃഷ്ണൻ]] അഭിപ്രായപ്പെടുന്നു. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.
 
രണ്ട് മുതൽ നാല്പത്തിനാല് വരെ ഏടുകൾ ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിൽ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകൾ ലഭ്യമല്ല. [[കേണൽ മൺറോ]]യുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങൾ സർക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകൾ സർക്കാർ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയിൽ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.
"https://ml.wikipedia.org/wiki/തിരുവല്ലാ_ചേപ്പേടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്