"ജി. ശങ്കരക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2401:4900:491F:8124:D8DE:D598:9C62:6407 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3458983 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു '''ജി. ശങ്കരക്കുറുപ്പ്'''. [[ജ്ഞാനപീഠ പുരസ്കാരം]] നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്.
 
==ജീവിതരേഖ ==
 
[[1901]] [[ജൂൺ 3]]-ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ [[കാലടി|കാലടിക്കടുത്തുള്ള]] [[നായത്തോട്]] എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. [[1937]]-ൽ [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജിൽ]] അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. [[1956]]-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്, [[കേന്ദ്ര സാഹിത്യ അക്കാദമി]] അംഗം, [[രാജ്യസഭ|രാജ്യസഭാംഗം]] എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. [[1978]] [[ഫെബ്രുവരി 2]]-ന്‌ അന്തരിച്ചു<ref name="ref1">[[മാതൃഭൂമി]] തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് താൾ 32</ref>. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. കഠിനമായ അധ്വാനമാണ് കുടുംബത്തെ രക്ഷിച്ചത്.{{തെളിവ്}} തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്.
 
"https://ml.wikipedia.org/wiki/ജി._ശങ്കരക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്