"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മജ്ഞരി എന്നത് തിരുത്തി മഞ്ജരി എന്നാക്കി. വാക്കുകളുടെ ഇടയിലെ അകലം ക്രമീകരിച്ചു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചെരിവ് വർധിപ്പിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ട്, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി. (ഈ സമ്മാനം സ്വീകരിച്ച ആശാൻ ഏറെ പഴി കേൾക്കുകയും ചെയ്തു).
 
=== ''സാഹിത്യപ്രവർത്തനം'' ===
നവ മഹാസാഹിത്യ(നിയോ ക്ലാസിക്) കവിയായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം 1913-ൽ ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചു<ref>http://www.mathrubhumi.com/books/special/index.php?id=260396&cat=856</ref>. 1914-ൽ കേരളോദയത്തിന്റെ പത്രാധിപനായി. ആധുനിക കവിത്രയത്തിൽ ഒരാളായ ഇദ്ദേഹത്തിന്റെ രചനകൾ ശബ്ദസൗന്ദര്യത്താലും അന്യൂനമായ പ്രകരണശുദ്ധിയാലും വേറിട്ടുനിൽക്കുന്നു.
 
വരി 42:
ചിത്രയോഗം എന്ന മഹാകാവ്യം (1913) പുറത്തു വരുന്നത് ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. വിവർത്തനംകൊണ്ട് 'കേരള വാല്മീകി'യെന്നും കഥകളിയുടെ സമുദ്ധർത്താവ് എന്ന നിലയിൽ 'കേരള ടാഗോർ' എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1958 മാർച്ച് 13ന് മഹാകവി അന്തരിച്ചു. 75-ാം വയസ്സിലായിരുന്നു ഋഗ്വേദ വിവർത്തനമെന്ന ശ്രമസാധ്യകൃത്യം തീർത്തത്.
 
=== ''കേരള കലാമണ്ഡലം''===
 
കേരളീയകലകളുടെ ഉന്നമനത്തിനുവേണ്ടി തൃശ്ശൂർ ചെറുതുരുത്തിയിൽ [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലം]] സ്ഥാപിച്ചത് ഇദ്ദേഹമാണ്. കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലർത്തിയ വള്ളത്തോൾ ഈ കലയെ പുനരുദ്ധരിക്കാൻ ചെയ്ത ശ്രമങ്ങൾ ഏറെയാണ്. 1930-ൽ വള്ളത്തോൾ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാർഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948-ൽ മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. [[1954]]-ലാണ് മഹാകവിക്ക് പദ്മഭൂഷൺ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികളും വള്ളത്തോൾ വഹിച്ചിട്ടുണ്ട്.
 
=== ''ആരാധകർ'' ===
വള്ളത്തോൾ ഒരുപാടു പേരുടെ ആരാധനാപാത്രവുമായിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ കുലപതി കുട്ടിക്കൃഷ്ണമാരാർ വള്ളത്തോളിനെ വാഗ്ദേവതയുടെ പുരുഷാവതാരം എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. വള്ളത്തോളിനെ സ്തുതിക്കുന്ന ഒരു ശ്ലോകം മാരാരുടെ വകയായി ഉണ്ട്.
<poem>
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്