"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭരണാധികാരികൾ
ഭരണാധികാരികൾ
വരി 194:
 
==ഭരണാധികാരികൾ==
പല പുരാണങ്ങളിലും ശതവാഹന രാജാക്കന്മാരുടെ കാലഗണന അടങ്ങിയിരിക്കുന്നു. എന്നാൽ, രാജാക്കന്മാരുടെ എണ്ണം, രാജാക്കന്മാരുടെ പേരുകൾ, അവരുടെ ഭരണത്തിന്റെ ദൈർഘ്യം എന്നീ വിഷയങ്ങളിൽ പുരാണങ്ങൾ തമ്മിൽ പൊരുത്തക്കേടുകളുണ്ട്. കൂടാതെ, പുരാണങ്ങളിലെ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില രാജാക്കന്മാർ പുരാവസ്തുളിൽനിന്നുംപുരാവസ്തുക്കളിൽനിന്നും നാണയങ്ങൾ വഴിയുമുള്ള തെളിവുകൾ വഴി സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതുപോലെ, നാണയങ്ങളിൽ നിന്നും ലിഖിതങ്ങളിൽ നിന്നും അറിയപ്പെടുന്ന ചില രാജാക്കന്മാരുടെ പേരുകൾ പുരാണങ്ങളിലെ പട്ടികകളിൽ കാണപ്പെടുന്നില്ല.<ref>{{cite book |author=Upinder Singh |title=A History of Ancient and Early Medieval India: From the Stone Age to the 12th Century |url=https://books.google.com/books?id=H3lUIIYxWkEC&pg=PA383 |year=2008 |publisher=Pearson Education India|pages=381-384|isbn=978-81-317-1120-0}}</ref><ref>{{cite book |author=Sudhakar Chattopadhyaya |title=Some Early Dynasties of South India |publisher=[[Motilal Banarsidass]] |year=1974 |page=17-56|url=https://books.google.com/books?id=78I5lDHU2jQC&pg=PA37 |isbn=9788120829411 }}</ref>
 
ശതവാഹന രാജാക്കന്മാരുടെ ഭരണത്തിന്റെ കാലക്രമത്തെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് വിഭാഗങ്ങളിൽ പെടുന്നു. ഒന്നാമത്തെ വിഭാഗം പഠനങ്ങൾ അനുസരിച്ച്, സിമുകയുടെ ഭരണം മുതൽ 30 ശതവാഹന രാജാക്കന്മാർ 450 വർഷത്തോളം ഭരിച്ചു. ഈ പഠനങ്ങൾ പുരാണങ്ങളെ ആശ്രയിച്ചുള്ളതാണ്. എന്നാൽ ഇപ്പോൾ ഇവ ആധികാരകമാണെന്ന് വിലയിരുത്തപ്പെടുന്നില്ല. കൂടുതൽ‌ വ്യാപകമായി അംഗീകരിക്കപ്പെട്ട രണ്ടാമത്തെ വിഭാഗം പഠനങ്ങളനുസരിച്ച് ബി.സി.ഇ ഒന്നാം നൂറ്റാണ്ടിലാണ് ശതവാഹന ഭരണം ആരംഭിച്ചത്. ഈ വിഭാഗം പഠനങ്ങൾ പുരാണ രേഖകളെ പുരാവസ്തു, നാണയശാസ്ത്ര തെളിവുകളുമായി സംയോജിപ്പിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |pages=166-168|publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്