വരി 1,016:
 
::എനിക്കെതിരെ നടത്തിയ ആരോപണങ്ങൾ പിൻവലിക്കുകയും നയങ്ങളെയും ശൈലിയെയും പിന്തുടരാനും സാധിക്കില്ലെങ്കിൽ ആർക്കും സ്വയം ഒഴിവാകാവുന്നതാണ്. അല്ലാതെ താങ്കളുടെ രീതിയ്ക്ക് വിക്കിപീഡിയ മാറണമെന്നു പറയുന്നത് ശരിയായ രീതിയല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:34, 4 ഒക്ടോബർ 2020 (UTC)
==കാട്ടിൽ കയറി കള പറിക്കരുത്==
:എന്നെ ക്കുറിച്ച് ഒരു പ്രസ്താവം വന്നതുകൊണ്ട് പ്രതികരിക്കുകയാണ്. ഓടിയൊളിച്ചു എന്നത് പരോക്ഷമായി ശരിയാണ്. കാരണം ഞാൻ മനസ്സിലാക്കിയ വിക്കിപീഡിയ ഇപ്പോൾ നിങ്ങൾ പറയുന്നതല്ല. ശ്രദ്ധേയതയുള്ള ഒരു വിഷയത്തെക്കുറിച്ച് തനിക്കറിയാവുന്നത്, തനിക്ക് ചെയ്യാവുന്നത് സംഭാവന ചെയ്യാവുന്ന ഒരു ഇടം. അങ്ങനെ പല തുള്ളികളാൽ നിറയുന്ന ഒരു കുളം/സമുദ്രം. അങ്ങനെ സംഭാവന ചെയ്യുന്നതിനു സൈൻ ഇൻ പോലും ചെയ്യേണ്ടതില്ല. ആ സംഭാവന ചിലപ്പോൾ വിഡ്ഡിത്തമാകാം, അബദ്ധമാകാം. മറ്റൊരാൾ പറഞ്ഞതിനെ/എഴുതിയതിനെ അവലംബമാക്കി ചെയ്യുമ്പോൽ സാഭാവികം. ഒരാൾ എഴുതിയ ലേഖനത്തിലേക്ക് തിരുത്തിയോ കൂട്ടിച്ചേർത്തോ അടുത്ത ആൾക്ക് സംഭാവൻ ചെയ്യാം. ആ ലേഖനത്തെ മെച്ചപ്പെടുത്താൻ എന്ന മനോഭാവമാണ് പ്രധാനം. അങ്ങനെ മനുഷ്യന്റെ നന്മയിലും നിർമ്മാണാത്മക പ്രവൃത്തികളിലും അധിഷ്ഠിതമാണ് വിക്കിപീഡിയ. വിക്കി പീഡിയയിൽ ആർക്കും തിരുത്താം. നശിപ്പിക്കില്ല എന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണ്ത്. ഞാൻ ചെയ്തതിൽ നശീകരണത്തിന്റെ ഒരു ശതമാനം പോലും ഇല്ലെന്നും എനിക്ക് ഉറപ്പാണ്. കുറവുകളും കുറ്റങ്ങളും ഉണ്ടാകും. ഉണ്ടാകണം. വിക്കിപീഡിയയിലെ ഓരോ മാറ്റവും മറ്റൊരാൾക്ക് തിരുത്താനുള്ളതാണ് എന്ന ഉത്തമബോധ്യത്തോടെ ആണ്. <br>
വേറൊരുതരം എഴുത്തുണ്ട്. ഞാൻ ഒരു ലേഖനം എഴുതുന്നു. അത് എന്റെ ആണ്. അത് ആരും തിരുത്താൻ വരില്ല. അതുകൊണ്ട് അതിൽ കുറ്റം ഉണ്ടാകരുത്. പരിപൂർണ്ണമാകണം. സമഗ്രമാകണം. വിക്കിപീഡിയയിൽ അങ്ങനെ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Meenakshi_nandhini" എന്ന താളിൽനിന്ന് ശേഖരിച്ചത്