"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
[[ക്രിസ്ത്യൻ]]-[[മുസ്‌ലിം]] വിശ്വാസപ്രകാരം [[യേശു|യേശുവിന്റെ]] മാതാവാണ് '''മറിയം''' (Mary).
യൗസേപ്പിന്റെ ഭാര്യയായ പരിശുദ്ധ മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.
 
== ക്രൈസ്തവ വീക്ഷണത്തിൽ ==
ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യോവാക്കിമും [[വിശുദ്ധ അന്ന|ഹന്നയുമായിരുന്നു]]. ഗലീലയിലെ നസറത്ത് സ്വദേശിനിയും [[വിശുദ്ധ യൗസേപ്പ്|ജോസഫ്യൗസേപ്പ്]] (യോസേഫ്/ജോസഫ്) എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ബൈബിളിലെ ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.<ref>See {{bibleverse||Matthew|1:18-20}} and {{bibleverse||Luke|1:35}}.</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മ]] ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. അതിനാൽ കന്യകാമറിയം എന്നറിയപ്പെടുന്നു.
 
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]], [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ് സഭകളും]] മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി വണങ്ങുകയും, ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടതായും ഈ സഭകൾ വിശ്വസിക്കുന്നു. ആംഗ്ലിക്കൻ, ലൂഥറൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളും ഇതേ കാഴ്ചപ്പാട് പിന്തുടരുകയും, മറിയത്തെ ആദരിക്കപ്പെടേണ്ടവളായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക നവീകരണ-പ്രൊട്ടസ്റ്റന്റ് സഭകളും മറിയത്തിന് ആരാധനകളിൽ നൽകപ്പെടുന്ന പ്രാമുഖ്യത്തെ അംഗീകരിക്കുന്നില്ല. ദൈവികപ്രീതിക്ക് പാത്രീഭൂതയായപ്പെട്ടവളായി മാത്രം കണക്കാക്കുന്നു. മറിയമിനെക്കുറിച്ചുള്ള പഠനത്തിന്റെ ദൈവശാസ്ത്രശാഖ [[മേരിവിജ്ഞാനീയം]] എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്