"കോഴിക്കോട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
→‎നിരുക്തം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
(→‎നിരുക്തം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
'''കോഴിക്കോട്‌''', [[കേരളം|കേരള സംസ്ഥാനത്തിന്റെ]] വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. [[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ [[കണ്ണൂർ ജില്ല]], തെക്ക്‌ [[മലപ്പുറം ജില്ല]], കിഴക്ക്‌ [[വയനാട് ജില്ല]], പടിഞ്ഞാറ്‌ '''''[[അറബിക്കടൽ]]''''' എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. കേരളത്തിലെ [[മഹാനഗരം|മഹാനഗരങ്ങളിൽ]] ഒന്നായ [[കോഴിക്കോട്|കോഴിക്കോട്‌ നഗരമാണ്‌]] ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, [[കൊയിലാണ്ടി]], [[വടകര]], [[താമരശ്ശേരി]] എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ<ref name=thehindu>{{cite news|first=thehindu|last=New taluk list brings little cheer|title=thehindu|url=http://archive.is/mO0Vh|accessdate=2013 മേയ് 30|newspaper=thehindu|date=March 22, 2013}}</ref>. മറ്റു പ്രധാന നഗരങ്ങൾ [[വടകര]], [[കൊയിലാണ്ടി]], [[മുക്കം]], [[കൊടുവള്ളി]], [[താമരശ്ശേരി]],[[പയ്യോളി]] എന്നിവയാണ്. കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട്.കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ്. ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്.
 
നിരുക്തo
== നിരുക്തം==
കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് '''കോയിൽകോട്ട'''യിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് [[സാമൂതിരി]] എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.<ref>വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,[http://www.dcbooks.com ഡി സി ബുക്സ്] ISBN 81-240-0493-5
</ref>
 
== ചരിത്രം ==
[[വാസ്കോ ഡി ഗാമ|വാസ്കോ ഡി ഗാമയുടെ]] വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. [[ഇബ്നു ബത്തൂത്ത]], [[അബ്ദുൾ റസാഖ്]], [[നിക്കോളോ കോണ്ടി]] എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ [[വാസ്കോ ഡി ഗാമ|വാസ്കോ ഡി ഗാമയുടെ]] വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്.
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3456067" എന്ന താളിൽനിന്ന് ശേഖരിച്ചത്