"മലമുത്തൻ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
== വിവരണം ==
കറുത്ത നിറത്തിലുള്ള ശരീരത്തിൽ തിളങ്ങുന്ന മഞ്ഞ പുള്ളികൾ ഉള്ള വലിയ തുമ്പികളാണ് മലമുത്തന്മാർ.   ഉദരത്തിന് ശരാശരി 50 -55 mm വരെ വലുപ്പമുണ്ടായിരിക്കും.  ഇംഗ്ലീഷിൽ Mountain Hawks എന്നാണ് ഈ തുമ്പി കുടുംബത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഉയർന്ന മലമ്പ്രദേശങ്ങളിലാണ് (3000 അടിയോ അതിന് മുകളിലോ) ഈ തുമ്പികളെ പൊതുവെ കാണാറുള്ളത്.  അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പികളെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
 
പതഞ്ഞൊഴുകുന്ന കാട്ടരുവികളാണ് മലമുത്തൻ തുമ്പികളുടെ പ്രജനനകേന്ദ്രങ്ങൾ. അരുവികളിലെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ അടിയിലായി മണലിൽ ആഴത്തിൽ കുഴികളുണ്ടാക്കി അതിലാണ് മലമുത്തന്മാരുടെ ലാർവ്വകൾ താമസിക്കുന്നത്. മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമായി മലമുത്തന്മാരിലെ ആൺതുമ്പികൾ ഇണ ചേർന്ന് കഴിഞ്ഞാൽ പെൺതുമ്പികളെ അനുഗമിക്കാറില്ല.
 
ഈ കുടുംബത്തിൽ Chlorogomphus എന്ന ഒരു ജീനസ് മാത്രമാണുള്ളത്.  ഇന്ത്യയിൽത്തന്നെ ഈ ഒരു ജീനസ് മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്. ഇന്ത്യയിൽ ഒട്ടാകെ 12 സ്പീഷീസുകൾ ഈ കുടുംബത്തിൽ ഉണ്ടെങ്കിലും നീലഗിരി മലമുത്തൻ (Chlorogomphus campioni), ആനമല മലമുത്തൻ (Chlorogomphus xanthoptera) എന്നീ രണ്ട് സ്പീഷീസുകൾ മാത്രമാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മലമുത്തൻ_തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്