"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
@[[ഉപയോക്താവ്:Rojypala|റോജി പാലാ]] വാക്കിൻ്റെ അർത്ഥം കിട്ടിയില്ല എന്നല്ല ഞാൻ പറഞ്ഞത് ഘൂർണനചലനം എന്ന ശാസ്ത്ര സംജ്ഞയുടെ വിവരണം തിരഞ്ഞവർക്ക് അത് മലയാളം വിക്കിയിൽ ലഭ്യമായില്ല എന്നാണ്. ഘൂർണനം എന്ന വാക്കിൻ്റെ അർത്ഥം മാത്രം നോക്കാനാണെങ്കിൽ അത് എല്ലാ ഡിക്ഷണറിയിലും ഉള്ള വാക്കാണ്. അത് ഓൺലൈൻ ഡിക്ഷ്ണറികളിലെല്ലാം ഉണ്ട്. ഞാൻ പറഞ്ഞത് ഘൂർണനചലനത്തിൻ്റെ ശാസ്ത്രനിർവ്വചനം ലഭ്യമായില്ല എന്ന കാര്യമാണ്. വാക്കർത്ഥം തിരയാനുള്ളതല്ല മലയാളം വിക്കി എന്ന് വായനക്കാർക്കും അറിയാമല്ലോ. വാക്കർത്ഥം തിരയുന്നവർ തീർച്ചയായും വിക്കിയിലല്ല തപ്പുക അതിന് ഓൺലൈൻ നിഘണ്ടുക്കൾ ധാരാളമുണ്ടല്ലോ. --Sreeeraaj
 
{{ping|Sreeeraaj}} എല്ലാ ഇന്ത്യൻ ഭാഷകളിലും ശാസ്ത്രപദങ്ങൾക്ക് തത്തുല്യമായ പദം നിർമ്മിക്കുക എന്നും അവ എല്ലാം ഒരുപോലുള്ള പദങ്ങൾ വേണമെന്നും ദേശീയതലത്തിൽ ഒരു സമിതി ഉണ്ടായിരുന്നു കുറേക്കാലം മുൻപ്. അങ്ങനെയാണ് ഇത്തരം പലവാക്കുകളും ഉണ്ടായത്. ഘൂർണ്ണനം ത്തിലെ പദോൽപ്പത്തി: (സംസ്കൃതം)ഘൂർണ+ന എന്നാണ് വിക്കി നിഘണ്ടു പറയുന്നത്. ശാസ്ത്രസം‍ജ്ഞയുടെ വിവരണം നിർമ്മിക്കാനായി തിരിച്ചുവിടൽ താൾ നി‍ർമ്മിക്കാവുന്നതേയുള്ളൂ. അതല്ലാതെ ഇതുമാത്രമേ ഉപയോഗിക്കൂ എന്ന് വാശിപിടിക്കുന്നത് നല്ലരീതിയല്ല. "മാന്യകാര്യനിർവ്വാഹകർ നെറ്റിൽ തപ്പിയാൽ കിട്ടാത്ത വാക്കുകളൊന്നും മലയാളംവിക്കിയിൽ പാടില്ല " എന്ന് എവിടെ ആരാണ് പറഞ്ഞത്. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുത്. മലയാളത്തിൽ ഉപയോഗിക്കുന്ന വാക്കുകളെല്ലാം മലയാളത്തിൽ പ്രചാരമുള്ള വാക്കുകളായിരിക്കണം. വിക്കിപീഡിയ ബോധവത്കരണം നടത്തുന്ന ഇടമല്ല. പരീക്ഷക്കുവരുന്ന വാക്കുകൾ, പാഠപുസ്തകത്തിലുള്ള വാക്കുകൾ, ഔദ്യോഗിക രേഖയിലുള്ള വാക്കുകൾ എന്നിവയെല്ലാം പ്രചാരത്തിലില്ലാത്തവയാണെങ്കിൽ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ നിവൃത്തിയില്ല. പിന്നെ പരീക്ഷയെഴുതുന്ന കുട്ടികളെ ബോധവത്കരിക്കലും വിക്കിയുടെ പണിയല്ല. അധിവലയം, സംബോധനകേന്ദ്രം ഇത്തരം സംഗതികളും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ അവ മറ്റെവിടെയെങ്കിലും എഴുതി പ്രചാരത്തിലാവുമ്പോൾ ഉപയോഗിക്കാം. ഇതാണ് വിക്കിപീഡിയയുടെ നയം. കൂടാതെ നേരത്തേ പറഞ്ഞമറ്റുകാര്യങ്ങളും ശ്രദ്ധിക്കുക.
 
* ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമുള്ള വലിയ ലേഖനങ്ങൾ ഒന്നോരണ്ടോവരി ലേഖനങ്ങളായി തുടങ്ങുകയും പിന്നീട് വികസിപ്പിക്കാതിരിക്കുന്ന പ്രവണതയും വളരെ നല്ലതല്ല.
 
* സംവാദങ്ങളിൽ ഒപ്പിടാതിരിക്കുന്നത് നല്ലതല്ല.
 
* മലയാളപദങ്ങളുടെ കൂടെ ഇംഗ്ലീഷ് പദം ബ്രാക്കറ്റിൽ കൊടുക്കുന്നതും നല്ലതല്ല.
 
കുറേക്കൂടി നല്ലരീതിയിൽ ശാസ്ത്രം എഴുതാൻ ശ്രമിക്കുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 09:56, 10 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455970" എന്ന താളിൽനിന്ന് ശേഖരിച്ചത്