"അരുവിയന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
=== വിവരണം ===
ഇടത്തരം ശരീരവലുപ്പമുള്ള തുമ്പികളാണ് അരുവിയന്മാർ. കുറിയ കാലുകൾ ഇവയുടെ സവിശേഷതയാണ്.  പതഞ്ഞൊഴുകുന്ന കാട്ടരുവികളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. തിളങ്ങുന്ന ചിറകുകൾ തുറന്നും അടച്ചും  ആൺതുമ്പികൾ ഇണകളെ ആകർഷിക്കാനുള്ള ചേഷ്ഠകൾ കാണിക്കാറുണ്ട്.  മാലിന്യം തീരെയില്ലാത്ത ജലത്തിൽ മാത്രം മുട്ടയിടുന്ന തുമ്പികളായതിനാൽ പല അരുവിയൻ തുമ്പികളെയും ശുദ്ധജലത്തിന്റെ സൂചകങ്ങളായി കണക്കാക്കുന്നു<ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref>.
 
=== കേരളത്തിലെ അരുവിയൻ തുമ്പികൾ ===
നാല് സ്പീഷീസുകളാണ് ഈ തുമ്പികുടുംബത്തിലെ അംഗങ്ങളായി കേരളത്തിൽ ഉള്ളത്.
 
# ''[[Dysphaea ethela]]'' ([[കരിമ്പൻ അരുവിയൻ]])
# ''[[Euphaea cardinalis]]'' ([[തെക്കൻ അരുവിയൻ]])
# ''[[Euphaea dispar]]'' ([[വടക്കൻ അരുവിയൻ]])
# ''[[Euphaea fraseri]]'' ([[ചെങ്കറുപ്പൻ അരുവിയൻ]])
 
== അവലംബം ==
"https://ml.wikipedia.org/wiki/അരുവിയന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്