"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 223:
{{ping|Yadhu Krishna M}}, {{ping|Sreeeraaj}} ശാസ്ത്രലേഖനങ്ങൾ എഴുതുന്നത് നല്ലകാര്യം തന്നെ പക്ഷെ വായിക്കുന്നവർക്ക് മനസ്സിലാവണം. പല ലേഖനങ്ങളിലെയും പല ഭാഗങ്ങളും വായിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്. വിക്കിപീഡിയയിലെ പൊതുവായ നയം ഇവിടെ കണ്ടെത്തലുകൾ നടത്തരുത് (original research) കാരണം വിക്കിപീഡിയ ഒരു തൃതീയ വിവര ശേഖരമാണ്. വിവരണത്തിന്റെ വിവരണമാണ് ഇവിടെ അഭികാമ്യമായിട്ടുള്ളത് അതും ദീർഘകാലം നിലനിൽക്കുന്ന വിവരണത്തിന്റെ വിവരണം. അതുകൊണ്ടുതന്നെ പാഠപുസ്തകമോ ആധികാരിക ഗ്രന്ഥമോ ദിനസരിക്കുറിപ്പുകളോ കാര്യനിർവ്വാഹക ദിനാന്തക്കുറിപ്പുകളോ എന്തുമായാലും ശരി കൂടുതൽ പ്രചാരത്തിലില്ലാത്ത മലയാളം വാക്കുകൾ ഇവിടെ ഉപയോഗിക്കാൻ പാടുള്ളതല്ല എന്നതാണ് നയം. [[വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത്]] വിശദമായി വായിക്കുക. ഇനി അത് അംഗീകരിക്കാൻ കഴിയില്ല എന്നാണെങ്കിൽ നയം തിരുത്തുന്നതിനായി ഒരു ചർച്ച ആരംഭിക്കുക. നിലവിൽ ആ നയം പ്രാബല്യത്തിലുള്ളതുകൊണ്ട് മലയാളത്തിൽ പ്രചാരത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത്. കൂടാതെ മലയാളം വാക്കുകളുടെ തത്തുല്യമായ ഇംഗ്ലീഷ് വാക്കുകൾ ബ്രാക്കറ്റിൽ നൽകുന്നതും ഇവിടെ പിൻതുടരുന്ന രീതിയല്ല. വിക്കിപീഡിയ ശാസ്ത്രബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമല്ല. ഇവിടത്തെ ലേഖനങ്ങൾ കൊണ്ട് ശാസ്ത്രബോധം വളർന്നാൽ സന്തോഷം. ഇവിടെ ഉപയോഗിക്കാവുന്ന സാങ്കേതിപദങ്ങളുടെ ശേഖരമായ [[വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി|വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി]], [[വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി]] ഇവകാണുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 13:39, 9 ഒക്ടോബർ 2020 (UTC)
* തീർച്ചയായും ശ്രദ്ധിക്കാം. [[ഉപയോക്താവ്:Yadhu Krishna M|Yadhu Krishna M]] ([[ഉപയോക്താവിന്റെ സംവാദം:Yadhu Krishna M|സംവാദം]]) 14:24, 9 ഒക്ടോബർ 2020 (UTC)
 
===മലയാളം തമാശയല്ല===
@[[ഉപയോക്താവ്:Vinayaraj|Vinayaraj]],[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]] ഇവിടെ ഒരു ഉപയോക്താവ് ഉപയോഗിച്ച വെൽഡനം എന്നവാക്ക് ശാസ്ത്രസാഹിത്യപരിഷത്ത് ഉപയോഗിച്ചതായുളള അവലംബം കാട്ടിക്കൊടുത്തിട്ടും മാന്യ കാര്യനിർവാഹകർ അതംഗീകരിക്കാതെ വൃഥാതർക്കിക്കുന്നത് തെറ്റാണ് എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. മലയാളത്തിലുളള ശാസ്ത്ര ലേഖനങ്ങൾ വായിച്ച് പഴക്കമില്ലാത്തതിനാലാകാം അങ്ങനെ പറയുന്നത്. വെൽഡനം എന്നും ബഹലകീകരണം എന്നും ഒക്കെയുളള വാക്കുകൾ ഞാൻ വായിച്ചിരിക്കുന്നു. മലയാളം ശാസ്ത്രലേഖനങ്ങളെ ഞാൻ തമാശയായല്ല കാണുന്നത്. മലയാളം വാക്കുകൾ ഉപയോഗിച്ചാൽ //മലയാളം വിക്കിപീഡിയ ഒരു തമാശയായി മാറും// എന്ന [[ഉപയോക്താവ്:Vinayaraj|Vinayaraj]ന്റെ പ്രസ്ഥാവനയാണ് തമാശയായി തോന്നുന്നത്. //പൊതുസമൂഹം വ്യാപകമായി ഉപയോഗിക്കുന്ന വാക്കുകൾ // എന്നൊക്കെയുളള അഭിപ്രായം മാതൃഭാഷാവിരോധത്തെ ബൂസ്ററ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതു സമൂഹം ഉപയോഗിക്കുന്ന വാക്കുകളല്ലല്ലോ പത്രമാധ്യമങ്ങൾ പലപ്പോഴും ഉപയോഗിക്കുക. അടുത്തിടെ മാധ്യമങ്ങൾ കൊവിഡുമായി ബന്ധപ്പെട്ട് ഉപയോഗിച്ചു വരുന്ന //രോഗമുക്തി// എന്ന വാക്ക് തന്നെ ഉദാഹരണം. രോഗമുക്തി എന്ന് ഞാനോ നിങ്ങളോ ദൈനംദിന ഭാഷയിൽ പറയാറില്ലല്ലോ. "അസുഖം മാറി" എന്നല്ലേ പറയാറുളളു. പക്ഷേി ആ വാക്ക് റിസർവ്ഡ് ആയി ഉപയോഗിക്കാൻ വേണ്ടിയാണ് അവർ രോഗമുക്തി എന്നു തന്നെ പറയുന്നത്. അതോടനുബന്ധിച്ച് രോഗമുക്തർ, രോഗമുക്തി നിരക്ക് തുടങ്ങിയ നിരവധി വാക്കുകൾ ഉപയോഗിക്കേണ്ടതായുണ്ട് "രോഗമുക്തി നിരക്ക്" എന്നതിന് പകരം "അസുഖം മാറൽ നിരക്ക്" എന്ന് പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടാണ് "രോഗമുക്തി" എന്ന വാക്ക് അവർ കൊണ്ടുവന്നത്. അതുപോലെ തന്നെയാണ് ശാസ്ത്ര ലേഖനങ്ങളിലും പലവാക്കുകളും തർജ്ജമചെയ്തുതന്നെ ഉപയോഗിക്കേണ്ടത് മലയാളം ശാസ്ത്രലേഖനങ്ങളുടെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. വാക്കുകളില്ലാതെ ലേഖനം എഴുതാനാകില്ല. -[[ഉപയോക്താവ്:Vinayaraj|Vinayaraj]] എന്ന കാര്യനിർവ്വാഹകൻ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നോ എന്നും സംശയം പ്രകടിപ്പിക്കേണ്ടിവരുന്നതിൽ ഞാൻ ഖേദിക്കുന്നു.//ശാസ്ത്രസംജ്ഞകൾ മലയാളത്തിൽ എഴുതുമ്പോൾ അതിന്റെ ഇംഗ്ലീഷ് കൂടി ബ്രാക്കറ്റിൽ എഴുതുന്നത് ഇവിടെ പിന്തുടരുന്ന രീതിയല്ല// എന്നാണ്[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]]-യുടെ ഒരു അഭിപ്രായം. പിന്തുടരുന്ന രീതി, നയം ഇതിൽ ഏതാണ് ഞങ്ങൾ പാലിക്കേണ്ടത്? ഓരോരുത്തരും അവരവരുടെ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് ചിലപ്പോൾ നയത്തെ വളച്ചൊടിക്കുന്നു അല്ലെങ്കിൽ അത് കീഴ്വഴക്കം എന്നു പറയുന്നു അതുമല്ലെങ്കിൽ ഇപ്പറഞ്ഞതുപോലെ //പിന്തുടരുന്ന രീതി അതാണ്// എന്നു പറയുന്നു. ഇങ്ങനെയായാൽ ശാസ്ത്രലേഖനമെഴുതുന്നവർ ശ്വാസം മുട്ടിപ്പോകും. --[[ഉപയോക്താവ്:Sreeeraaj|Sreeeraaj]] ([[ഉപയോക്താവിന്റെ സംവാദം:Sreeeraaj|സംവാദം]]) 14:39, 9 ഒക്ടോബർ 2020 (UTC)