"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
ഞാൻ ആ ലേഖനത്തിൽ അപ്രകാരം വന്ന തെറ്റുകൾ തിരുത്തിയിട്ടുണ്ട്. മറ്റൊന്ന് വിശകലനം ചെയ്താൽ പൊതു സമൂഹം വ്യാപകമായി ഉപയോഗിക്കുന്നത് എന്നത് നോക്കിയാൽ പിന്ന മലയാള വാക്കുകൾ ഉപയോഗിക്കേണ്ടി വരില്ല. അതിനാൽ തന്നെ ആണ് പാഠപുസ്തക വിവരിതമായ പദങ്ങൾ. അതായത് സ്കൂൾ പാഠപുസ്തക ത്തിൽ നല്കപ്പെട്ട പദങ്ങൾ ഉപയോഗിക്കണം എന്ന് പറയുന്നതും. അതാകുമ്പോൾ എഴുതുന്ന ആൾക്ക് സൗകര്യവും ആയിരിക്കും.{{ഒപ്പുവെക്കാത്തവ|ഉപയോക്താവ്:Yadhu Krishna M}}
 
{{ping|Yadhu Krishna M}}, {{ping|Sreeeraaj}} ശാസ്ത്രലേഖനങ്ങൾ എഴുതുന്നത് നല്ലകാര്യം തന്നെ പക്ഷെ വായിക്കുന്നവർക്ക് മനസ്സിലാവണം. പല ലേഖനങ്ങളിലെയും പല ഭാഗങ്ങളും വായിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്. വിക്കിപീഡിയയിലെ പൊതുവായ നയം ഇവിടെ കണ്ടെത്തലുകൾ നടത്തരുത് (original research) കാരണം വിക്കിപീഡിയ ഒരു തൃതീയ വിവര ശേഖരമാണ്. വിവരണത്തിന്റെ വിവരണമാണ് ഇവിടെ അഭികാമ്യമായിട്ടുള്ളത് അതും ദീർഘകാലം നിലനിൽക്കുന്ന വിവരണത്തിന്റെ വിവരണം. അതുകൊണ്ടുതന്നെ പാഠപുസ്തകമോ ആധികാരിക ഗ്രന്ഥമോ ദിനസരിക്കുറിപ്പുകളോ കാര്യനിർവ്വാഹക ദിനാന്തക്കുറിപ്പുകളോ എന്തുമായാലും ശരി കൂടുതൽ പ്രചാരത്തിലില്ലാത്ത മലയാളം വാക്കുകൾ ഇവിടെ ഉപയോഗിക്കാൻ പാടുള്ളതല്ല എന്നതാണ് നയം. [[വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത്]] വിശദമായി വായിക്കുക. ഇനി അത് അംഗീകരിക്കാൻ കഴിയില്ല എന്നാണെങ്കിൽ നയം തിരുത്തുന്നതിനായി ഒരു ചർച്ച ആരംഭിക്കുക. നിലവിൽ ആ നയം പ്രാബല്യത്തിലുള്ളതുകൊണ്ട് മലയാളത്തിൽ പ്രചാരത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത്. കൂടാതെ മലയാളം വാക്കുകളുടെ തത്തുല്യമായ ഇംഗ്ലീഷ് വാക്കുകൾ ബ്രാക്കറ്റിൽ നൽകുന്നതും ഇവിടെ പിൻതുടരുന്ന രീതിയല്ല. വിക്കിപീഡിയ ശാസ്ത്രബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമല്ല. ഇവിടത്തെ ലേഖനങ്ങൾ കൊണ്ട് ശാസ്ത്രബോധം വളർന്നാൽ സന്തോഷം. ഇവിടെ ഉപയോഗിക്കാവുന്ന സാങ്കേതിപദങ്ങളുടെ ശേഖരമായ [[വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി|വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി]], [[വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി]] ഇവകാണുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 13:39, 9 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3455412" എന്ന താളിൽനിന്ന് ശേഖരിച്ചത്