"തെയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:2081:3B19:9413:CBE3:D9E3:EDD8 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3455174 നീക്കം ചെയ്യുന്നു
വരി 29:
ഭാരതീയ നാഗരികതയുടെ വളർച്ച <ref>The Birth of Indian Civilization 1968 p.3039</ref> എന്ന പുസ്തകത്തിൽ ബ്രിഡ്ജെറ്റും റെയ്മണ്ട് അൽചിനും പറയുന്നത് [[നവീനശിലായുഗം|നവീനശിലായുഗത്തിലെയും]] (Neolithic) [[ചെമ്പുയുഗം|ചെമ്പുയുഗത്തിലെയും]] <ref>http://dictionary.reference.com/search?q=Chalcolithic</ref><ref>http://www.thefreedictionary.com/Chalcolithic</ref>(Chalcolithic) സംസ്കാരങ്ങളുടെ സമയത്തുതന്നെ ഉണ്ടായിവന്ന സംസ്കാരത്തിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇന്നും ഇവിടുത്തെ ആചാരങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നതാണ്. തികച്ചും [[ദ്രാവിഡം|ദ്രാവിഡമാണ്‌]] തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ്‌ എന്നതിന്‌ തെളിവാണ്‌. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ്‌ എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ്‌ തെയ്യമണിഞ്ഞിരുന്നത്.
 
ഉത്തരമലബാറിൽ  &nbsp;തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  &nbsp;കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  &nbsp;തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  &nbsp;ഇവിടെ ആരംഭിക്കുന്നു[[File:ചാമുണ്ഡി തെയ്യം.jpg|thumb|ചാമുണ്ഡി തെയ്യം]]
 
== ഐതിഹ്യം ==
വരി 40:
 
== സാമൂഹിക പ്രാധാന്യം ==
തെയ്യത്തിൽ കാണുന്ന [[മാപ്പിളച്ചാമുണ്ഡി]], [[മുക്രിത്തെയ്യം]], [[ആലിത്തെയ്യം]], [[ഉമ്മച്ചിത്തെയ്യം]] മുതലായ [[മാപ്പിളത്തെയ്യങ്ങൾ]] [[മലബാർ|മലബാറിന്റെ]] സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന [[പൊട്ടൻ തെയ്യം|പൊട്ടൻ തെയ്യവും]] തെളിയിക്കുന്നതും മറ്റൊന്നല്ല.ജന്മിമാരുടെ ആജ്ഞപ്രകാരം, ആജ്ഞാനുവർത്തികളാൽ കൊലചെയ്യപ്പെട്ട താണജാതിയിൽപെട്ട  &nbsp;സ്ത്രീ -പുരുഷന്മാരുടെ ജീവിതവും തെയ്യ കോലങ്ങൾക്ക് ആധാരമാകാറുണ്ട്. {{തെളിവ്}}
 
==തെയ്യക്കാലം==
വരി 52:
==കളിയാട്ടവും പെരുങ്കളിയാട്ടവും==
കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്.
കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലർ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം y. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്.
'കളിയാട്ട'ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.
 
"https://ml.wikipedia.org/wiki/തെയ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്