"സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
രണ്ടിനം ബാക്റ്റീരിയകളും (ഗ്രാം-പൊസിറ്റീവ്, ഗ്രാം-നെഗറ്റീവ്) എക്സോടോക്സിനുകളെ ഉത്പാദിപ്പിക്കുന്നു. ബാക്ടീരിയയുടെ [[പ്ലാസ്‌മിഡ്|പ്ലാസ്മിഡുകളിലാണ്]] മിക്ക എക്സോടോക്സിനുകളുടേയും ജീനുകൾ കാണപ്പെടുന്നത്. ശരീരദ്രവങ്ങളിൽ ലയിക്കുിന്നതിനാൽ ഇവയ്ക്ക് പെട്ടെന്ന് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് എത്തിച്ചേരാനാകും. [[ബോട്ടുലിസം|ബോട്ടുലിനം]] എന്ന വിഷവസ്തു 1 മി.ഗ്രാം കൊണ്ട് ഒരു ദശലക്ഷം [[ഗിനിപ്പന്നി|ഗിനിപ്പന്നികളെ]] കൊല്ലാനാകും. അതിനാൽ പലപ്പോഴും എക്സോടോക്സിനുകൾ ബാക്റ്റീരിയൽ ബാധ മൂലമല്ല, വിഷവസ്തു ഉള്ളിൽച്ചെല്ലുന്നതിനാലാണ് സംഭവിക്കുന്നത്.
 
==== ടോക്സോയിഡ് വാക്സിനുകൾ ====
എക്സോടോക്സിനുകൾക്കെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന [[പ്രതിദ്രവ്യം|ആന്റിബോഡികൾ]] (പ്രതിദ്രവ്യങ്ങൾ) ആന്റിടോക്സിനുകൾ എന്നറിയപ്പെടുന്നു. എക്സോടോക്സിനുകളെ ചൂടേൽപ്പിച്ചോ ഫോർമാൽഡിഹൈഡ്, അയഡിൻ എന്നീ രാസവസ്തുക്കൾ ഉപയോഗിച്ചോ നിർവീര്യമാക്കിയാൽ അവയെ ടോക്സോയിഡുകൾ എന്നുവിളിക്കുന്നു. നിരുപദ്രവകാരികളായ ഈ ടോക്സോയിഡുകളെ ശരീരത്തിൽ കുത്തിവച്ചാൽ (വാക്സിനുകൾ) ശരീരം ഇവയ്ക്കെതിരെയും ആന്റിബോഡികളെ ഉത്പാദിപ്പിക്കുകയും ശരീരത്തിന് രോഗപ്രതിരോധശേഷി ലഭിക്കുകയും ചെയ്യും. ഇത്തരം ടോക്സോേയിഡ് വാക്സിനുകളിലൂടെയാണ് [[ടെറ്റനസ്|ടെറ്റനസിനേയും]] [[ഡിഫ്തീരിയ|ഡിഫ്തീരിയയേയും]] പ്രതിരോധിക്കുന്നത്.
 
ഏതിനം കോശങ്ങളേയാണ് വിഷവസ്തുക്കൾ ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ എക്സോടോക്സിനുകൾക്ക് പേരുനൽകുന്നു. ഉദാഹരണം- ന്യൂറോടോക്സിനുകൾ ന്യൂറോണുകളേയും കാർഡിയോടോക്സിൻ ഹൃദയപേശികളേയും ഹെപ്പാറ്റോടോക്സിൻ കരൾകോശങ്ങളേയും സൈറ്റോടോക്സിൻ വിവിധ കോശങ്ങളേയും ബാധിക്കുന്നു. ചിലയിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ടോക്സിനുളെ ആ ബാക്ടീരിയയുടെ പേരിലറിയപ്പെടുന്നു. ബോട്ടുലിനം ടോക്സിൻ- ക്ലോസ്ട്രീഡിയം ബോട്ടുലിനം.
 
==== എക്സോടോക്സിൻ വൈവിധ്യം ====
വൈവിധ്യമാർന്ന എക്സോടോക്സിനുകളെ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നു.
 
===== A-B ടോക്സിൻ =====
മിക്ക എക്സോടോക്സിനുകളും A-B ടോക്സിനുകളെന്നറിയപ്പെടുന്നു. A പാർട്ട് ഒരു രാസാഗ്നിയും B പാർട്ട് ബൈൻഡിംഗ് ഘടകവുമായിരിക്കും.
 
===== സ്തരശിഥിലീകാരികൾ =====
ശരീരകോശസ്തരങ്ങളെ ശിഥിലീകരിക്കുന്ന വിഷവസ്തുക്കളുമുണ്ട്. ഉദാ- [[സ്റ്റെഫൈലോകോക്കസ് ഓറിയസ്|സ്റ്റഫൈലോകോക്കസ് ഓറിയസ്]] ഉത്പാദിപ്പിക്കുന്ന വിഷം.
 
===== സൂപ്പർ ആന്റിജനുകൾ =====
ചില ബാക്റ്റീരിയാ പ്രോട്ടീനുകൾ ശരീരത്തിന്റെ രോഗപ്രതിരോധപ്രവർത്തനങ്ങളെ അധികമായി ഉത്തേജിപ്പിക്കുന്ന [[സൂപ്പർ ആന്റിജ|സൂപ്പർ ആന്റിജനുകളായി]] പ്രവർത്തിക്കുന്നു.
 
"https://ml.wikipedia.org/wiki/സൂക്ഷ്മജീവികളിലെ_വിഷവസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്