"സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
ഗ്രാം-നെഗറ്റീവ് ബാക്ടീരിയയുടെ കോശത്തെ ആന്റിബയോട്ടിക്കുകൾ ശിഥിലീകരിക്കുമ്പോൾ ഈ വിഷവസ്തുക്കൾ ധാരാളമായി പുറത്തെത്തുന്നത് ശരീരകലകൾക്ക് ദോഷകരമാണ്. എന്നാൽ, ഈ സന്ദർഭത്തിൽ [[കരൾ]] ഉത്പാദിപ്പിക്കുന്ന ലിപേസ് [[രാസാഗ്നി|എൻസൈമുകൾ]] വിഷവസ്തുക്കളെ ഇല്ലായ്മചെയ്യുന്നു.
 
==== രാസസ്വഭാവം ====
എൻഡോടോക്സിനുകൾ കോശത്തിന്റെ ഭാഗമാണ്. എന്നാൽ ഇവ ബാക്റ്റീരിയയുടെ കോശം ഉത്പാദിപ്പിക്കുന്ന ഉപാപചയ ഉൽപന്നങ്ങളല്ല. എൻഡോടോക്സിനുകൾ പൊതുവേ രോഗപ്രതിരോധശേഷി നൽകുന്ന [[മാക്രൊഫേജ്|മാക്രോഫേജുകളെ]] ഉദ്ദീപിപ്പിക്കുന്നു. ഇവ ഉടനേ [[സൈറ്റോകൈൻ|സൈറ്റോകൈനുകളെ]] ഉത്പാദിപ്പിക്കും. സൈറ്റോകൈനുകളുടെ ഉത്പാദനവും ഒരളവിൽക്കഴിഞ്ഞാൽ ശരീരത്തിന് ദോഷകരമാകും. ഇവയുടെ പ്രവർത്തനഫലമായി മാക്രോഫേജുകൾ ക്യാചെറ്റിൻ പോലുള്ള ചില '''ട്യൂമർ നെക്രോസിസ് ഫാക്ടറുകളെ''' (TNF) ഉത്പാദിപ്പിക്കുന്നു. ഈ പദാർത്ഥങ്ങളിൽ ചിലത് രക്തക്കുഴലുകളെ നശിപ്പിച്ച് രക്തം കുഴലുകൾക്കുപുരത്തെത്തുന്നതിനും [[രക്തസമ്മർദ്ദം|രക്തസമ്മർദ്ദം]] പെട്ടെന്ന് താഴുന്നതിനും ഇടയാക്കും. ഇത് ബാക്ടീരിയൽ സെപ്സിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇന്റർല്യൂക്കിൻ-1 പോലുള്ളവ മസ്തിഷ്കത്തിലെ ബ്ലഡ്-ബ്രെയിൻ ബാരിയറിനേയും ബാധിക്കുന്നു. എൻഡോടോക്സിനുകൾ രക്തലോമികകളിൽ ചെറുരക്തക്കട്ടകൾ രൂപപ്പെടുത്തുന്നതും ശരീരത്തിന് ദോഷകരമാകുന്നു. എൻഡോടോക്സിനുകളുടെ ഉത്പാദനം പനിയുണ്ടാകുന്നതിന് കാരണമാകുന്നു.
 
=== എക്സോടോക്സിനുകൾ ===
മിക്ക ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളിലും കോശത്തിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുകയും കോശശിഥിലീകരണത്തോടെ കോശത്തിന് പുറത്തെത്തുകയും ചെയ്യുന്ന വിഷവസ്തുക്കളാണ് എക്സോടോക്സിനുകൾ. ചില ജൈവരാസപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന രാസാഗ്നികളായ മാംസ്യങ്ങളാണിവ. എൻസൈം സ്വഭാവമുള്ളതിനാൽ ചെറിയ അളവിൽപ്പോലും എൻഡോടോക്സിനുകളെക്കാൾ വിഷാംശം എക്സോടോക്സിനുകൾക്കുണ്ട്.
 
"https://ml.wikipedia.org/wiki/സൂക്ഷ്മജീവികളിലെ_വിഷവസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്