"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:200A:5501:0:0:25C2:70B1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Adithyak1997 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
→‎സാമ്പത്തികരംഗം: ഇതൊരു ചെറിയ തിരുത്ത് ആണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 466:
== സാമ്പത്തികരംഗം ==
[[പ്രമാണം:Bombay Stock Exchange.jpg|thumb|alt=View from ground of a modern 30-story building.|[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]] [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും പഴയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഓഹരി വ്യാപാര കേന്ദ്രമാണ്.]]
1950 മുതൽ 1980 വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണംനിയന്ത്രണങ്ങൾ, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു<ref name="makar">{{cite book|title=An American's Guide to Doing Business in India|author=Eugene M. Makar|year=2007}}</ref><ref name="oecd"/><ref name="astaire"/><ref name="potential">{{cite web|url=http://www.usindiafriendship.net/viewpoints1/Indias_Rising_Growth_Potential.pdf|title=India’s Rising Growth Potential|publisher=Goldman Sachs|year=2007}}</ref> . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി<ref name="oecd">{{cite web|url=http://www.oecd.org/dataoecd/17/52/39452196.pdf|title=Economic survey of India 2007: Policy Brief|publisher=[[OECD]]}}</ref><ref name="astaire">{{cite web|url=http://www.ukibc.com/ukindia2/files/India60.pdf|title=The India Report|publisher=Astaire Research}}</ref>. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി.<ref name="India's Open-Economy Policy">{{cite book|url = http://books.google.com/books?id=A_5ekf5jpgUC|title = India's Open-Economy Policy: Globalism, Rivalry, Continuity|author = Jalal Alamgir|publisher = [[Routledge]]}}</ref> കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി<ref>{{cite web|url=http://www.tni.org/detail_page.phtml?page=archives_vanaik_growth|title=The Puzzle of India's Growth|work[[The Telegraph]]|date=2006-06-26|accessdate=2008-09-15}}</ref>.
 
ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്‌. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി. ഡി. പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ്‌ ലഭിക്കുന്നത്. സർ‌വ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി. ഡി. പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE">{{cite web |title = Country Profile: India |url = http://lcweb2.loc.gov/frd/cs/profiles/India.pdf |accessdate = 2007-06-24 |publisher = [[Library of Congress]] – [[Federal Research Division]] |month= December | year= 2004 |format = PDF}}</ref> ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു.<ref name="oecd"/> 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.<ref>[http://timesofindia.indiatimes.com/NEWS/Business/India-Business/Exporters-get-wider-market-reach/articleshow/4942892.cms Exporters get wider market reach]</ref> ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു.<ref name="LOC PROFILE"/> ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.<ref name="LOC PROFILE"/>
"https://ml.wikipedia.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്