"അസ്സീസിയിലെ ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
1182-ൽ [[ഇറ്റലി|ഇറ്റലിയിൽ]] [[അംബ്രിയാ]] പ്രദേശത്തെ [[അസ്സീസി]] എന്ന പട്ടണത്തിലാണ് ഫ്രാൻസിസ് ജനിച്ചത്. പിതാവ് ബെർണാർഡൺ സമ്പന്നനായ ഒരു വസ്ത്രവ്യാപാരി ആയിരുന്നു. ഏറെ പ്രത്യേകതകൾ പ്രകടിപ്പിക്കാത്ത ബാല്യകൗമാരങ്ങൾ ആയിരുന്നു ഫ്രാൻസിസിന്റേത്. പിൽക്കാലത്ത് ദാരിദ്രത്തെ വധുവായി സ്വീകരിച്ച ഫ്രാൻസിസ് അന്ന് വിനോദത്തിലും ആഡംബരങ്ങളിലും ആണ് മനസ്സൂന്നിയത്.
 
== വഴിത്തിരിവ്, ദാരിദ്രമെന്നദാരിദ്ര്യമെന്ന വധു ==
ഫ്രാൻസിസിന്റെ ജീവിതത്തിലെ ആദ്യത്തെ വഴിതിരിവ് ഇരുപതാമത്തെ വയസ്സിൽ അസ്സീസിയും അയൽ പട്ടണമായ [[പെറൂജിയ|പെറൂജിയയും]] തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനോടനുബന്ധിച്ചായിരുന്നു. ആ പോരാട്ടത്തിൽ അസ്സീസിക്കുവേണ്ടി പങ്കെടുത്ത ഫ്രാൻസിസിനെ പെറൂജിയ തടവുകാരനാക്കി. ഒരുവർഷത്തോളം തടവിൽ കഴിഞ്ഞ അദ്ദേഹം രോഗബാധിതനായി. രോഗാവസ്ഥ നൽകിയ ശൂന്യതാബോധം ഫ്രാൻസിസിൽ നിത്യസത്യങ്ങളെപ്പറ്റിയുള്ള ചിന്തകളുണർത്തി എന്നു പറയപ്പെടുന്നു. സ്വതേ സാഹസപ്രിയനായിരുന്ന ഫ്രാൻസിസ്, രോഗവിമുക്തനായതോടെ സൈന്യത്തിൽ ചേരുന്ന കാര്യം ആലോചിച്ചെങ്കിലും, അദ്ദേഹത്തിലുണർന്ന ആത്മീയചിന്ത അടങ്ങാൻ വിസമ്മതിച്ചു. ആഡംബരപ്രേമിയും ഉല്ലാസിയുമായിരുന്ന സുഹൃത്തിൽ കണ്ട മാറ്റം ഫ്രാൻസിസിന്റെ ചങ്ങാതിമാരെ അത്ഭുതപ്പെടുത്തി. പ്രണയപാരവശ്യം ഉളവാക്കിയ മാറ്റമാണോ ഇതെന്ന് അവർ അത്ഭുതപ്പെട്ടു. ഫ്രാൻസിസിന്റെ മറുപടി താൻ സുന്ദരിയായ ദാരിദ്രംദാരിദ്ര്യം എന്ന വധുവിനെ ഉടൻ സ്വന്തമാക്കുന്നുണ്ടെന്നായിരുന്നു. ദാരിദ്ര്യവുമായുള്ള ആ പ്രണയം അദ്ദേഹം ശിഷ്ടജീവിതം മുഴുവൻ തുടർന്നു. വിരക്തിയുടേയും ഏകാന്ത ധ്യാനത്തിന്റേയും വഴി പിന്തുടർന്ന ഫ്രാൻസിസ് തനിക്കുണ്ടായിരുന്നതെല്ലാം ത്യജിച്ചു. ഒരു [[കുഷ്ഠം|കുഷ്ഠരോഗിയെ]] വഴിയിൽ കണ്ടപ്പോൾ അവനെ ആശ്ലേഷിച്ച് കയ്യിലുണ്ടായിരുന്ന പണമെല്ലാം അവനു കൊടുത്തു. ഒരു ഭിഷക്കാരനുമായി വസ്ത്രങ്ങൾ വച്ചു മാറി.
 
== ജീർണ്ണിച്ച ദേവാലയം ==
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്