"വെള്ള ടേൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

file
വരി 10:
| authority = ([[Anders Sparrman|Sparrman]], 1786)
}}
[[File:Gygis alba MHNT.ZOO.2010.11.131.11.jpg|thumb| ''Gygis alba'']]
ലോകത്തിലെ മിക്ക ഉഷ്ണമേഖലാസമുദ്രങ്ങളിലും കാണപ്പെടുന്ന, കാഴ്ചയിൽ മനോഹരമായ '''വെള്ളടേൺ''' (''Gygis alba'') [[ഫെയറി ടേൺ]] എന്ന പേരിലും അറിയപ്പെടുന്നു. [[എയ്ഞ്ചൽ ടേൺ]] എന്നും [[വൈറ്റ് നോഡി]] എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഇവ മനുഷ്യന് ഉപദ്രവമൊന്നുമുണ്ടാക്കാറില്ല. ആകൃതികൊണ്ടും ഭംഗികൊണ്ടും ആരെയും ആകർഷിയ്ക്കുന്ന ഇവയ്ക്ക് മറ്റ് കടൽപക്ഷികളായ വാർഡറുകൾ, ഓക്കുകൾ, സ്ക്കിമ്മറുകൾ എന്നിവയോട് വലിയ സാമ്യമൊന്നും കാണാറില്ല. ഇവയുടെ പ്രജനനം മിതോഷ്ണമേഖലയിലും നടക്കാറുണ്ട്. [[ശാന്തസമുദ്രം|പസഫിക്]], ഇന്ത്യൻ, സൗത്ത് അത്ലാന്റിക് എന്നീ തീരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കടൽപ്പക്ഷിയായിട്ടും വെള്ളത്തിൽ മുങ്ങി ഇവ ഇരപിടിക്കാറില്ല. ജലോപരിതലത്തിൽ വരുന്ന ഇരയെ വായുവിലൂടെ ഊളിയിട്ട് കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ജീവിതകാലയളവ് 16-18 വർഷം വരെയാണ്. 19-ാം നൂറ്റാണ്ടിൽ വാണിജ്യാവശ്യത്തിനായി ഇവയെ നിരന്തരം വേട്ടയാടിയിരുന്നു. 2007-ന് ഏപ്രിൽ 2 ന് [[ഹവായിയൻ ഭാഷ]]യിലെ വൈറ്റ് ടേൺ ''''മനു-ഒ-കു''' 'വിനെ ''''ഹോനോലുലു'''' എന്ന പേർ നല്കികൊണ്ട് [[ഹവായി]]യിലെ ദേശീയപക്ഷിയായി പ്രഖ്യാപിച്ചു.<ref>{{Cite web|url=https://www.hawaiinewsnow.com/story/6321671/the-manu-o-ku-honolulus-official-bird|title=The Manu-O-Ku, Honolulu's Official Bird|website=https://www.hawaiinewsnow.com|language=en-US|access-date=2020-01-28}}</ref>
 
"https://ml.wikipedia.org/wiki/വെള്ള_ടേൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്