"ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഈ-കോളൈ, [[സ്യൂഡോമോണസ് ഫ്ലൂറസൻസ്|സ്യൂഡോമോണാസ്]], ക്ലെബ്സിയെല്ല, സാൽമൊണെല്ല, ഷിജെല്ല, [[ഹെലികോബാക്റ്റർ പൈലോറി|ഹെലികോബാക്റ്റർ]], അസിനെറ്റോബാക്റ്റർ, നീസേറിയ, ഹീമോഫിലസ്, ബോർഡെറ്റെല്ല, ബാക്ടറോയിഡുകൾ, എന്ററോബാക്ടർ എന്നിവ പ്രധാന ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളാണ്.<ref>{{Cite web|url=https://microchemlab.com/microbes/gram-negative|title=Gram-Negative|access-date=|last=|first=|date=|website=|publisher=https://microchemlab.com/microbes/gram-negative}}</ref>
== പരിശോധിക്കുന്ന വിധം ==
ക്രിസ്റ്റൽ വയലറ്റ് എന്ന നിറകാരി ([[സ്റ്റെയിൻ]]) ഉപയോഗിച്ച് ബാക്ടീരിയകളെ നിറംപിടിപ്പിക്കുന്നു. പിന്നീട് ഒരു നിറംമാറ്റഘടകത്തോട് (ഡീകളറൈസർ) ചേർക്കുന്നു. തുടർന്ന് [[സഫ്രാനിൻ]] സ്റ്റെയിൻ പ്രയോഗിക്കുന്നു. ഇപ്പോൾ പിങ്ക് നിറമാണ് ഇവയ്ക്കുള്ളതെങ്കിൽ (ക്രിസ്റ്റൽ വയലറ്റ് നിറം നിലനിർത്തിയില്ലെങ്കിൽ) ഇവ ഗ്രാം-നെഗറ്റീവ് എന്നറിയപ്പെടുന്നു.[[File:Gram-Cell-wall.svg|thumb|right|[[Gram-positive]] and -negative [[bacteria]] are differentiated chiefly by their [[cell wall]] structure]]
 
== കോശഭിത്തിയുടെ ഘടന ==
കോശകവചത്തിലെ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തി, ഉൾ കോശസ്തരത്തിനും ബാഹ്യ ബാക്റ്റീരിയാ സ്തരത്തിനും ഇടയിലായാണ് സ്ഥിതിചെയ്യുന്നത്. ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയകളുടെ കോശഭിത്തിയെക്കാൾ ഘടനാപരമായ സങ്കീർണത ഇവയുടെ കോശഭിത്തിയ്ക്കുണ്ട്. കോശകവചത്തിൽ ബാഹ്യ-ആന്തര സ്തരങ്ങൾക്കിടയിൽ കാണപ്പെടുന്ന പെപ്റ്റിഡോഗ്ലൈക്കൻ പാളി മൊത്തം കോശഭിത്തിയുടെ ഭാരത്തിന്റെ 5 ശതമാനം മുതൽ 10 ശതമാനം വരെ വരും. ഇവയുടെ കോശഭിത്തിയിൽ ടീക്കോയിക് അല്ലെങ്കിൽ ലിപ്പോടീക്കോയിക്ക് അമ്ലങ്ങൾ ഉണ്ടാകില്ല.<ref>{{Cite book|title=Medical Microbiology|last=SEVENTH EDITION|first=|publisher=elsevier|year=2013|isbn=|location=|pages=117}}</ref> ഇരുസ്തരങ്ങൾക്കും ഇടയിലുള്ള ഭാഗത്തെ പെരിപ്ളാസ്മാറ്റിക് സ്ഥലത്തിലൂടെയാണ് [[മാംസ്യം|പ്രോട്ടീനുകളും]] പഞ്ചസാരകളും മറ്റ് രാസഘടകങ്ങളും നിരവധി എൻസൈമുകളും കടന്നുപോകുന്നത്. പ്രോട്ടിയേസുകൾ, ഫോസ്ഫറ്റേസുകൾ, [[ലിപ്പിഡ്|ലിപ്പേസുകൾ]], ന്യൂക്ലിയേസുകൾ എന്നിവയാണ് മുഖ്യ എൻസൈമുകൾ. രോഗകാരികളായ ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയിൽ കൊളാജിനേയ്സുകൾ, ഹ്യാലുറോനിഡേസുകൾ, പ്രോട്ടിയേസുകൾ, ബീറ്റാ-ലാക്ടമേസ് എന്നീ ശിഥിലീകാരികളായ എൻസൈമുകൾ പെരിപ്ലാസ്മാറ്റിക് സ്ഥലത്ത് കാണപ്പെടുന്നു. ഇവയുടെ ബാഹ്യസ്തരം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകൾക്ക് മാത്രം പ്രത്യേകമായുള്ളതാണ്. ഇത് ബാക്ടീരിയയുടെ ഘടന നിലനിർത്തുകയും വലിയ തൻമാത്രകളുടെ പ്രവേശനത്തെ തടയുകയും ചെയ്യുന്നു. ഉൾഭാഗത്തുള്ള ലിപ്പോപോളിസാക്കറൈഡുകൾ ശരീരത്തിലെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നവയാണ്.
[[File:Gram-Cell-wall.svg|thumb|right|[[Gram-positive]] and -negative [[bacteria]] are differentiated chiefly by their [[cell wall]] structure]]
 
== രോഗചികിത്സ ==
ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയെ ഫലപ്രദമായി നശിപ്പിക്കുന്നതിന് നിരവധി [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകൾ]] ഉപയോഗിക്കുന്നു. കാർബോക്സി, യൂറീഡോപെനിസിലിനുകൾ (ആംപിസിലിൻ, അമോക്സിസിലിൻ, പൈപ്പർസിലിൻ, ടികാർസിലിൻ) എന്നിവ ബീറ്റാ ലാക്ടമേസ് ഇൻഹിബിറ്ററുകളോടൊപ്പം ഉപയോഗിക്കുന്നു. ബീറ്റാലാക്ടമേസ് പെരിപ്ലാസ്മാറ്റിക് സ്ഥലത്തെ ബീറ്റാ ലാക്ടമേസ് എൻസൈമുകളെ നശിപ്പിക്കുന്നു. [[സിപ്രോഫ്ലോക്സാസിൻ]], സെഫലോസ്പോറിനുകൾ, മാണോബാക്ടം, ക്വിനോലോണുകൾ, ക്ലോറംഫെനിക്കോൾ, കാർബാപിനീമുകൾ എന്നിവയും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഗ്രാം-നെഗറ്റീവ്_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്