"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് '''ലൈംഗികത അഥവാ ലൈംഗികത്വം (Sexuality)'''. സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ലിംഗപരമായ വ്യത്യസ്‌തകൾ, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി '''ലൈംഗികബന്ധം''' നടക്കുന്നു. ജീവികളിലെ [[പ്രത്യുൽപ്പാദനം|പ്രത്യുദ്പാദനരീതികളും]] ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് '''ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ ഇണചേരൽ''' (Sexual Intercourse)'''. ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനതിക പാരമ്പര്യങ്ങൾ ഉള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.
 
പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് 'സെക്ഷ്വൽ ഇന്റർകോഴ്സ്' എന്നതിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). 'നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്' തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ് എന്ന് പറയാറുണ്ട്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ [[പ്രത്യുൽപ്പാദനാവയവം|പ്രത്യുല്പാദനാവയങ്ങൾ]] തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷലിംഗവും സ്‌ത്രീയോനിയും തമ്മിലുള്ള സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്കലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്. "മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.”
ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ പലരും ഇതിന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിക്കാറുണ്ട്.
 
ഇത് ശൈശവം മുതൽ വാർദ്ധക്യം വരെ വ്യക്തികളിൽ കാണപ്പെടുന്നു. ഭാരതത്തിൽ വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കിൻസി, മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ തുടങ്ങിയവരുടെ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്