"അരുണരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 12:
[https://en.wikipedia.org/wiki/Erythropoiesis എരിത്രൊപൊഈസിസ്] എന്ന പ്രക്രിയയിലൂടെയാണ് അരുണ രക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ പ്രക്രിയ നടക്കുന്നത് മനുഷ്യന്റെ മജ്ജയിൽ ആണ്. ഓരോ സെക്കന്റിലും 2 മില്യൺ എന്ന തോതിലാണ് ഉൽപാദനം നടക്കുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യ ശരീരത്തിലെ അരുണ രക്താണുവിനു 100 മുതൽ 120 ദിവസം വരെയാണ് ആയുസ്സ്.([https://en.wikipedia.org/wiki/infant ശിശുക്കളിൽ] അത് 80 മുതൽ 90 ദിവസം.)
=== ചുവന്ന രക്താണുക്കളുടെ രൂപപ്പെടൽ ===
ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന പ്രക്രിയയ്ക്ക് എറിത്രോപോയസിസ് എന്നുപറയുന്നു. ഈ പ്രക്രിയ പൂർത്തിയാകുന്നതിന് 3 മുതൽ 5 വരെ ദിവസങ്ങൾ ആവശ്യമാണ്. അസ്ഥിമജ്ജയിലാണ് ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നത്. ഒരു ഹീമോപോയറ്റിക് വിത്തുകോശം (സ്റ്റെം സെൽ) ചുവന്ന രക്താണുവിന്റെ കോളനി രൂപപ്പെടുത്തുന്ന രൂപത്തിലേയ്ക്ക് മാറുന്നു (erythrocyte colony-forming unit (ECFU). [[വൃക്ക|വൃക്കകൾ]] ഉത്പാദിപ്പിക്കുന്ന എറിത്രോപോയറ്റിൻ എന്ന ഹോർമോണിനെ സ്വീകരിക്കുന്ന [[ഹോർമോൺ]] ഗ്രാഹികൾ ഇവയ്ക്കുണ്ട്. ഹോർമോണിന്റെ പ്രവർത്തനഫലമായി ECFU കൾ എറിത്രോബ്ലാസ്റ്റ് അല്ലെങ്കിൽ നോർമോബ്ലാസ്റ്റ് കോശങ്ങളായി മാറുന്നു. എറിത്രോബ്ലാസ്റ്റ് കോശങ്ങൾ വിഭജിച്ച് കൂടുതൽ പെരുകുകയും [[ഹീമോഗ്ലോബിൻ]] ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മർമ്മം ചുരുങ്ങി പുറന്തള്ളപ്പെടുകയും കോശം റെട്ടിക്കുലോസൈറ്റ് ആയി മാറുകയും ചെയ്യും. അസ്ഥിമജ്ജയിൽ നിന്ന് റെട്ടിക്കുലോസൈറ്റുകൾ രക്തപ്രവാഹത്തിലെത്തുകയും ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം പൂർണവളർച്ചയെത്തിയ രക്തകോശമായി മാറുന്നു. രക്തത്തിന്റെ 0.5% മുതൽ 1.5 % വരെ റെട്ടിക്കുലോസൈറ്റുകളായിരിക്കും.<ref>{{Cite book|title=ANATOMY & PHYSIOLOGY The Unity of Form and Function
Eighth Edition|last=|first=KENNETH S. SALADIN|publisher=McGraw-Hill Education, 2 Penn Plaza, New York|year=2018|isbn=|location=|pages=677}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അരുണരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്