"ചോല നിഴൽത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആൺതുമ്പി
വിവരണം
വരി 18:
 
[[ഇന്ത്യ|ഇന്ത്യയിൽ]] കണ്ടെത്തിയിട്ടുള്ള പതിനഞ്ച് [[നിഴൽത്തുമ്പികൾ|നിഴൽത്തുമ്പികളിൽ]] പന്ത്രണ്ടും [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] നിന്നുമാണ്.<ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref>
 
നീലക്കണ്ണുകളും ഇരുണ്ട ഉടലുമുള്ള ഈ സൂചിത്തുമ്പിയുടെ ഉരസ്സിൽ മഞ്ഞ വരകൾ ഉണ്ട്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്ക് കടുത്ത തവിട്ടുനിറമാണ്. കറുപ്പുനിറത്തിലുള്ള ഉദരത്തിന്റെ ആദ്യ ഖണ്ഡങ്ങളുടെ വശങ്ങളിൽ മഞ്ഞനിറമുണ്ട്. 3 മുതൽ 8 വരെയുള്ള ഖണ്ഡങ്ങളുടെ തുടക്കത്തിൽ മഞ്ഞ വളയങ്ങളുണ്ട്. എട്ടാം ഖണ്ഡത്തിന്റെ വശങ്ങൾക്കും മഞ്ഞനിറമാണ്. ഒൻപതാം ഖണ്ഡത്തിന്റെ ഇരു വശങ്ങളിലും ഓരോ മഞ്ഞ പൊട്ടുകൾ ഉണ്ട്. പത്താം ഖണ്ഡവും കുറുവാലുകളും കറുപ്പുനിറമാണ്. പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെ ആണെങ്കിലും കുറുകിയ ശരീരപ്രകൃതമാണ്.<ref name=Joshi/>
 
എട്ടും ഒൻപതും ഖണ്ഡങ്ങളിൽ കൂടുതലായുള്ള മഞ്ഞ കലകളും കണ്ണിന്റെ നിറവും ഇവയെ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന [[പർവ്വതവാസി നിഴൽത്തുമ്പി|മാമല നിഴൽത്തുമ്പിയിൽനിന്നും]] വേർതിരിച്ചറിയാൻ സഹായിക്കുന്നു. മാമല നിഴൽത്തുമ്പിയുടെ ഉദരത്തിന്റെ മുതുകുവശം 8-9 ഖണ്ഡങ്ങൾ ഉൾപ്പടെ അങ്ങിങ്ങെത്തി കറുപ്പ് നിറത്തിലാണ്. അവയുടെ കണ്ണുകൾ കറുത്ത അഗ്രത്തോടുകൂടിയവയും നീലകലർന്ന പച്ചനിറത്തിലുള്ളവയും ആണ്.<ref name=Joshi/>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ചോല_നിഴൽത്തുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്