"ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 20:
1803 ൽ ആസ്ത്രിയയിലെ സൽസ്ബർഗ് എന്ന സ്ഥലത്ത് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ ജനിച്ചു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഡോപ്ലർ സൽസ്ബർഗിൽ നിന്ന് [[തത്വശാസ്ത്രം]] പഠിച്ചു. പിന്നീട് ഇമ്പീരിയൽ റോയൽ പോളിടെക്കനിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്ക്നോളജി) നിന്ന് [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രവും]], [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രവും]] പഠിക്കുകയും 1829 ൽ അവിടെ ഒരു അസിസ്റ്റന്റായി ജോലി ആരംഭിക്കുകയും ചെയ്തു. 1835ൽ പ്രേഗ് പോളിടെൿനിക്കിൽ (ചെക്ക് ടെക്കനിക്കൽ യൂണിവേഴ്സിറ്റി) ജോലിക്ക് ചേർന്ന ഡോപ്ലർ 1841 ൽ അവിടെ പ്രൊഫസറായി നിയമിതനായി.
[[File:Doppler's Birth House.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലറുടെ ജന്മഗൃഹം.<ref>http://www.visit-salzburg.net/sights/christiandoppler.htm</ref>]]
[[File:ChristanChristian Doppler österreichischer Physiker.jpg|thumb|right| ക്രിസ്റ്റ്യൻ ഡോപ്ലർ]]
ഒരു വർഷം കഴിഞ്ഞ്, 1842 ൽ ഡോപ്ലർ തന്റെ മുപ്പത്തിയെട്ടാം വയസിൽ റോയൽ ബൊഹീമിയൻ സൊസൈറ്റി ഓഫ് സയൻസിൽ ഒരു പ്രഭാഷണം നടത്തി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ, [[ദ്വന്ദ്വനക്ഷത്രം|ദ്വന്ദ്വനക്ഷത്രത്തിന്റെ]] വർണ്ണരാജിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു. [[ഡോപ്ലർ പ്രഭാവം]] എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പ്രസിദ്ധമായ സിദ്ധാന്തം അവതരിപ്പിച്ചത് ഈ പുസ്തകത്തിലാണ്. ഈ സിദ്ധാന്തത്തിന്റെ സഹായത്തോടെ ഡോപ്ലർ ദ്വന്ദ്വനക്ഷത്രത്തിന്റെ വർണ്ണരാജി വിശദീകരിക്കാൻ ശ്രമിച്ചു. പ്രേഗ് പോളിടെക്കനിക്കിൽ പ്രൊഫസറായി ജോലി നോക്കുന്നതിനിടയിൽ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമായി അമ്പതിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.
1847 മുതൽ 1849 വരെ ഇന്നത്തെ [[സ്ലോവാക്യ| സ്ലോവാക്യയിലുള്ള ]] അക്കാഡമി ഓഫ് മൈൻസ് ആന്റ് ഫോറസ്റ്റിൽ ഗണിതശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും പ്രൊഫസറായി സേവനമനുഷ്ടിച്ചു. 1849 ൽ ഡോപ്ലർ [[വിയന്ന | വിയന്നയിലേക്ക് ]] താമസം മാറി. 1950ൽ യൂണിവേസിറ്റി ഓഫ് വിയന്നയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്സ്പിരിമെന്റെൽ ഫിസിക്സിന്റെ തലവനായി നിയമിതനായി. 1853 മാർച്ച് 17 ന് വിയന്നയിൽ വച്ച് ശ്വാസകോശസമ്പന്ധമായ അസുഖത്തെതുടർന്ന് ക്രിസ്റ്റ്യൻ യൊഹാൻ ഡോപ്ലർ അന്തരിച്ചു.
"https://ml.wikipedia.org/wiki/ക്രിസ്റ്റ്യൻ_യൊഹാൻ_ഡോപ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്