"അസ്സീസിയിലെ ഫ്രാൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചെറിയ സന്യാസിമാർ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 41:
 
== ചെറിയ സന്യാസിമാർ ==
മോചിതനായ ഫ്രാൻസിസ് ഏറെ സ്നേഹിച്ച് ദാരിദ്ര്യത്തെ പരിഗ്രഹിക്കാനായി ലൗകിക ബന്ധങ്ങളെല്ലാം എന്നെന്നേക്കുമായി പരിത്യജിച്ചു. തുടർന്ന് അസ്സീസിയിലും പരിസരങ്ങളിലും ചുറ്റിനടന്ന് അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തിന്റേയും സമാധനത്തിന്റേയും സന്ദേശം പ്രസംഗിക്കാൻ തുടങ്ങി. നേരത്തേ കല്ലെറിയാൻ ഒരുങ്ങിയ ജനങ്ങൾ തന്നെ അദ്ദേഹത്താൽ ആകൃഷ്ടരായി. ഒന്നൊന്നായി ഫ്രാൻസിസിന് അനുയായികൾ ഉണ്ടാകാൻ തുടങ്ങി. അദ്ദേഹം അവരെ [[ചെറിയ സംന്യാസികൾസന്യാസികൾ]] (Friars Minor) എന്നു വിളിച്ചു. അവരുടെ എണ്ണം പതിനൊന്നായപ്പോൾ ഫ്രാൻസിസ് അവർക്കുവേണ്ടി ഒരു നിയമാവലി എഴുതിയുണ്ടാക്കി. ഈ പുതിയ സന്യാസസമൂഹത്തിനും നിയമാവലിക്കും ക്രൈസ്തവസഭാധികാരികളുടെ അംഗീകാരം വാങ്ങാനായി ഫ്രാൻസിസ് റോമിലേക്കു പോയി. ഈ പുതിയ പ്രതിഭാസം റോമിലുള്ളവരെ അത്ഭുതപ്പെടുത്തിയെങ്കിലും ചെറിയ സന്യാസികളുടെ സമൂഹത്തിന് അംഗീകാരം കിട്ടി. അന്ന് മാർപ്പാപ്പമാരുടെ വസതിയായിരുന്ന റോമിലെ [[ലാറ്ററൻ കൊട്ടാരം]] നിലം‌പതിക്കാൻ പോകുന്നതായും ഒരു ചെറിയ മനുഷ്യൻ അതിനെ താങ്ങി നിർത്തുന്നതായും [[ഇന്നസന്റ് മൂന്നാമൻ മാർപ്പാപ്പ]] സ്വപ്നം കണ്ടതാണ് അംഗീകാരം ത്വരിതപ്പെടാൻ കാരണമായതെന്ന് പറയപ്പെടുന്നു.
 
ഫ്രാൻസിസിന്റേയും ചെറിയസന്യാസിമാരുടേയും പ്രശസ്തി ക്രമേണ പരന്നു. ആനന്ദഭരിതരായി ദൈവത്തിനു സ്തുതിഗീതങ്ങളാലപിച്ച് അവർ ഗ്രാമങ്ങൾ ചുറ്റി നടന്നു. കർഷകരോടൊപ്പം വയലുകളിൽ വേല ചെയ്തു. ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ ഭിക്ഷ യാചിച്ചു. ആർജവത്തോടെ ദൈവത്തിൽ അഹ്ലാദിച്ച് ലളിതജീവിതം നയിക്കാനാണ് ഫ്രാൻസിസ് തന്നെ പിന്തുടർന്നവരെ ഉപദേശിച്ചത്. "ഒരു വ്യക്തി ദൈവത്തിന്റെ മുൻപിൽ എന്താണോ അതു മാത്രമാണ് അയാളെന്നും, അതിലപ്പുറം ഒന്നുമല്ല" <ref>ക്രിസ്തുദേവാനുകരണത്തിൽ (മൂന്നാം പുസ്തകം, അദ്ധ്യായം 50) [[തോമസ് അക്കെമ്പിസ്]] ഈ വാക്കുകൾ ഫ്രാൻസിസിനെ ഉദ്ധരിച്ച് ആവർത്തിക്കുന്നത് ചൂണ്ടിക്കാണിച്ചിട്ട് പതിനൊന്നാം പീയൂസ് മാർപ്പാപ്പ ഇങ്ങനെ പറയുന്നു: "[[ക്രിസ്തുദേവാനുകരണം]] എന്ന അമൂല്യഗ്രന്ഥത്തിന്റെ കർത്താവ് ഫ്രാൻസിസിനെ വിനീതൻ എന്നു വിളിച്ചപ്പോൾ, അദ്ദേഹത്തെ ഒറ്റ വാക്കിൽ വിവരിക്കുകയാണ് ചെയ്തത്" (1926-ലെ Rite Expiatis എന്ന [[ചാക്രികലേഖനം]] കാണുക)http://www.ewtn.com/library/encyc/p11ritex.htm</ref> എന്നും അദ്ദേഹം അവരെ പഠിപ്പിച്ചു.
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ഫ്രാൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്