"തോടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
===ക്ഷേത്രങ്ങള്‍===
[[Image:TodaTemple1.jpg|thumb|250px| തോട ക്ഷേത്രം അഥവാ പാല്‍ സംഭരണി. ചുവരിലെ ആലേഖനങ്ങളില്‍ നിന്നും വാതിലിന്റെ വലിപ്പത്തിലും ഇവ വ്യത്യസ്തമാണ്‌]]
പാലുമായി ബന്ധപ്പെട്ടതാണ് മിക്ക ആചാരങ്ങളും. ക്ഷേത്രമെന്ന പാല്‍ സംഭരണിയാണ് മഠങ്ങളില്‍ വച്ച് വലുത്. ഇതിന് രണ്ട് മുറിയാണ് ഉണ്ടാവുക. ഒന്നില്‍ എരുമയും മറ്റേതില്‍ പുരോഹിതനും വസിക്കും. പാല്‍ കറക്കുവാനുള്ള വിവിധ പാത്രങ്ങള്‍ മുറിയിലുണ്ടാവും. പാലുകറക്കലും മറ്റും പാലോള്‍ എന്ന ഈ പുരോഹിതനാണ് നടത്തുക. കറക്കുന്ന സമയത്ത് ലങ്കോട്ടി മാത്രമേ ധരിക്കാവൂ. കറന്ന പാല്‍ മറ്റു പാത്രങ്ങളിലേക്ക് പകര്‍ന്ന ശേഷമേ സാധാരണക്കാര്‍ക്ക് കൊടുകൂ. അങ്ങനെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എരുമയുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കും. ഒരു അരുവി ഇതിന്റെ ഉപയോഗത്തിനായി മാറ്റി വയ്ക്കും അത് മറ്റുള്ളവര്‍ തൊടാന്‍ പോലും പാടില്ലാത്തതാണ്. സ്ത്രീകള്‍ ഈ ക്ഷേത്രങ്ങള്‍ക്കടുത്ത് പോകുന്നതുപോലും നിഷിദ്ധമാണ്. പാലോളുമാര്‍ ചന്തയില്‍ പോവുന്നതും പെണ്ണുങ്ങളുമായി രമിക്കുന്നതും വിലക്കിയിരിക്കുന്നു. സാധാരണക്കാര്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും മാത്രമേ ഇയാളെ സന്ദര്‍ശിക്കാവൂ. താഴ്ന്ന ആള്‍ക്കാര്‍ ഇയാളെ തൊട്ടാല്‍ അശുദ്ധിയുണ്ടാവുകയും ചെയ്യും. നെയ്യ് വിറ്റു കിട്ടുന്ന വരുമാനമാണ് പാലോളിനുണ്ടാവുക. ഇതിനു പുറമേ തോഡരുടെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌ [[നെയ്യ്]].
 
പുരോഹിതന്മാരെ നിയമിക്കുന്നതിനും ചടങ്ങുകള്‍ ഉണ്ട്. ക്ഷേത്രത്തിനുള്ള അരുവിയില്‍ നിന്ന് കഴുകുയെന്നതാണ് അതില്‍ പ്രധാനം. ''തുഡ്‍ര്'', ''മുളി'' എന്നിങ്ങനെയുള്ള മരത്തിന്റെ ഇലയും ഇത്തരം പൂജക്ക് ആവശ്യമാണ്. 3, 7 എന്നീ അക്കങ്ങള്‍ പൂജയിലൂടനീളം ആവര്‍ത്തിക്കപ്പെടുന്നു. ചില അവസരങ്ങളില്‍ പാലോള്‍ നഗ്നനായി കുറ്റിക്കാടുകളില്‍ ഒന്നോ രണ്ടോ ദിവസം ചിലവഴിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് പുല്ല് ഉണങ്ങുമ്പോള്‍ എരുമകളെ പുല്ല് സമൃദ്ധമായ മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇതിനു പോലും പ്രത്യേകം ചടങ്ങുകള്‍ നടത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/തോടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്