"സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{prettyurl|Dowry}}
{{For|സ്ത്രീധനം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|സ്ത്രീധനം (മലയാളചലച്ചിത്രം)}}
[[വിവാഹം|വിവാഹസമയത്ത്]] പുരുഷന് വധുവിന്റെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വർണം, സ്വത്തുവകകൾ, വാഹനം തുടങ്ങിയവ) യാണ്‌ പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്. ഇത് ഒരു സമൂഹത്തിലെ സ്ത്രീയുടെ താഴ്ന്ന പദവിയെ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാനമാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നതിന് പകരമായി പുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്. എന്നാൽ ഈ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുന്നത് ഒരു തൊഴിൽതൊഴിലിന് തുല്യം തന്നെയാണ് എന്ന് മറുവാദവും ഉയരാറുണ്ട്. വധു വിവാഹസമയത്ത് അണിയുന്ന സ്വർണാഭരണങ്ങൾ വരെ സ്ത്രീധനത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി ഇന്ത്യയിൽ വധു അമിതമായി സ്വർണ്ണം ഉപയോഗിച്ച് കാണാറുണ്ട്. ഇതിലൂടെ സ്ത്രീയെ ഒരു കച്ചവട വസ്തുവിനെപ്പോലെവസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുകയാണ് എന്ന് സ്ത്രീവാദികൾ വാദിക്കാറുണ്ട്പറയപ്പെടുന്നു. വിവാഹജീവിതത്തിൽ സ്ത്രീയെ ഒരു തുല്യപങ്കാളിയായി കാണാൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് വിമർശനം ഉയരാറുണ്ട്. അതിനാൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസവും സ്വന്തമായി വരുമാനവും നേടിയതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറാകേണ്ടതുള്ളൂവെന്ന് വാദിക്കുന്നവരുംസ്ത്രീവാദികൾ കുറവല്ലവാദിക്കുന്നു.
 
സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സ്‌ത്രീധനം കൊടുക്കാൻ ശേഷിയില്ലാത്ത ഭാര്യമാർക്ക് ഭർത്താവിന്റെ വീട്ടിൽ വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടി വരാറുള്ളതായി കണ്ടുവരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീക്ക് പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധന നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ സ്വർണത്തെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. <ref>[http://wcd.nic.in/dowryprohibitionact.htm ദി ഡൗറി പ്രൊഹിബിഷൻ ആക്ട്]</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3451490" എന്ന താളിൽനിന്ന് ശേഖരിച്ചത്