"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Onamthuruth}}
[[പ്രമാണം:Onamthuruthu_Road.jpg|thumb|ഓണംതുരുത്ത് |പകരം=|277x277ബിന്ദു]]
[[കോട്ടയം ജില്ല|കോട്ടയം]] ജില്ലയിൽ [[ഏറ്റുമാനൂർ]] പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭൂഭാഗമാണ് '''ഓണംതുരുത്ത്''' ഗ്രാമം എന്ന് അറിയപ്പെടുന്നത്.<ref>[https://www.keralatourism.org/routes-locations/onamthuruthu/id/11996]|keralatourism.org</ref>  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ [[നീണ്ടൂർ ഗ്രാമപഞ്ചായത്ത്|നീണ്ടൂർ]] [[കൈപ്പുഴ]] ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ ഓണംതുരുത്ത് വില്ലേജ്.<ref>[http://www.onefivenine.com/india/villages/Kottayam/Ettumanoor/Onamthuruthu]| onefivenine.com</ref><ref>[https://pincodes.info/in/Kerala/Kottayam/Onamthuruthu/ONAMTHURUTHU-VILLAGE/]|PIN code info</ref>
 
==ചരിത്രം==
എല്ലാ വശവും തണ്ണീർതടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോൺ ആകൃതിയിലുള്ള ദ്വീപിനെ കോൺതുരുത്ത് എന്ന് വിളിക്കുകയും കാലക്രമേണ അത് കോണംതുരുത്തും വഴിയേ ഓണംതുരുത്തും ആയി മാറിയിട്ടുണ്ടാവും.  പെരുംതുരുത്ത് , പറവൻ തുരുത്ത് തുടങ്ങി സമീപപ്രദേശങ്ങളിലും ഇത്തരം തുരുത്തുകൾ ഉണ്ട്. ചില സാദ്ധ്യതകൾ ഉണ്ടെങ്കിലും ചരിത്രപരമായി തെളിവൊന്നുമില്ല.
 
ഓണംതുരുത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേട്ടുകേൾവി പ്രകാരം   ഇവിടെ നിന്നും സുമാർ അഞ്ചു കിലോമീറ്റർ അകലെ വേദഗിരിയെന്നു  പേരുള്ള കുന്നിന്മുകളിൽ വനവാസകാലത്ത് [[പഞ്ചപാണ്ഡവർ]] താമസിക്കുകയും ഇന്നവിടെ കാണുന്ന കുത്തനെ നിർത്തിയിട്ടുള്ള  കല്ലുകൾ കൊണ്ടുണ്ടാക്കിയ [[കളരി]]യിൽ അഭ്യസിക്കുകയും ചെയ്തിരുന്നത്രേ.  പാണ്ഡവരിൽ മൂത്തവനായ [[യുധിഷ്ടിരൻ]] ഈ കളരിയിൽ നിന്നും നേർരേഖയിൽ കാണുന്നൊരു കുന്നിൻമുകളിൽ തിരുവോണംനാളിൽ[[ഓണം|തിരുവോണം]]<nowiki/>നാളിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയെന്നുമാണ് പരക്കെ വിശ്വാസം.
[[പ്രമാണം:Onamthuruthu people.jpg|ലഘുചിത്രം|248x248ബിന്ദു]]
വേദഗിരിയിൽ നമ്മൾ കാണുന്ന കല്ലുകൾ ശിലായുഗത്തോളം പഴക്കമുള്ളതായിരിക്കാൻ സാധ്യതയുണ്ടത്രേ. ശവമടക്കുന്ന ഇത്തരം കല്ലറകൾ വേദഗിരിക്കുന്നിന് സമാന്തരമായി (കിഴക്കോട്ടുണ്ട് പടിഞ്ഞാറോട്ടു കാണുന്നില്ല, അന്ന് കടൽ ആയിരുന്നിരിക്കും) കേരളത്തിൽ  പലയിടത്തുമുണ്ട്. മിക്കതും പാണ്ഡവൻപാറ എന്നോ ഒക്കെത്തന്നെയാണ്. തമിഴില് മണ്ഡവർ എന്ന വാക്കിനു മരിച്ചവർ എന്നർത്ഥമുണ്ട്. അത് മലയാളത്തിൽ വന്നപ്പോൾ പാണ്ഡവർ ആയതാവാൻ വഴിയുണ്ട്.
== പ്രധാനസ്ഥാപനങ്ങൾ ==
 
=== [https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%93%E0%B4%A3%E0%B4%82%E0%B4%A4%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഗവ എൽ പി സ്കൂൾ ഓണംതുരുത്ത്] ===
[[പ്രമാണം:Onamthuruththu Government L P School.jpg|ലഘുചിത്രം|ഗവ എൽപി സ്കൂൾ ഓണംതുരുത്ത് |314x314ബിന്ദു]]ലിഖിതചരിത്രമുള്ള ഏറ്റവും പഴയ സ്ഥാപനം. ലഭ്യമായ രേഖകൾ പ്രകാരം AD1913 ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.
=== പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ഓണംതുരുത്ത് ===
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3448901" എന്ന താളിൽനിന്ന് ശേഖരിച്ചത്