[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർതളിപ്പറമ്പ് താലൂക്ക്താലൂക്ക്|കണ്ണൂർതളിപ്പറമ്പ് താലൂക്കിലെ]] [[തളിപ്പറമ്പ് ബ്ളോക്ക്]] പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''പരിയാരം ഗ്രാമപഞ്ചായത്ത്'''. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരിയാരം ഗ്രാമപഞ്ചായത്തിനു 54.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ് ]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ് ]] , [[കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്|കുറുമാത്തൂർ]] പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]], [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്|കുറുമാത്തൂർ]] പഞ്ചായത്തുകളും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി-പാണപ്പുഴ]] പഞ്ചായത്തുകളുമാണ്. <ref name="narath">[http://lsgkerala.in/pariyaram/ പരിയാരം ഗ്രാമപഞ്ചായത്ത്]</ref>.