"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Close Relationships}}
 
'''വിവാഹം (Marriage)''' എന്ന സ്ഥാപനം പ്രധാനമായും ഒരു നിയമപരമായ ബന്ധമാണ്. ഒരുമിച്ചു താമസിക്കുന്ന വ്യക്തികളുടെ സ്വത്തിനും അവകാശങ്ങൾക്കും ഇത് നിയമാനുസൃതമായ സംരക്ഷണം നൽകുന്നു. പരമ്പരാഗത സമൂഹങ്ങളിൽ പ്രായപൂർത്തിയായവർ അവരുടെ ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടേയും അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാൻജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ആരംഭിക്കുന്നതിന്റെ ചടങ്ങ് കൂടിയാണ് '''വിവാഹം'''. ക്രമീകരിച്ച വിവാഹം, പ്രണയ വിവാഹം, മിശ്രവിവാഹം, തുറന്ന വിവാഹം എന്നിങ്ങനെ പല തരത്തിൽ കാണപ്പെടുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധ രീതിയിലുള്ള വിവാഹങ്ങൾ കാണപ്പെടുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്ന പങ്കാളികളെ വിവാഹം ചെയ്യുന്നതിനെ മിശ്രവിവാഹം അഥവാ മതേതരവിവാഹം എന്ന് പറയുന്നു. ജാതിമത സംഘടനകളിൽ നിന്നോ ചിലപ്പോൾ ബന്ധുജനങ്ങളിൽ നിന്നോ ഇത്തരം വിവാഹത്തിന് എതിർപ്പ് നേരിടാറുണ്ട്. ഇവരുടെ കുട്ടികൾക്ക് പാരമ്പര്യ ജനതികരോഗങ്ങൾ കുറവായിരിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
 
മിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവുമായ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ക്രമീകരിച്ച വിവാഹത്തിൽ സ്വന്തം ജാതിയിലും മതത്തിലും പെട്ട വ്യക്തികളെയാവും മിക്കവാറും ആളുകൾ പങ്കാളിയായി തിരഞ്ഞെടുക്കുക. പലപ്പോഴും ഇത് ബന്ധുജനങ്ങളുടെ അനുവാദത്തോടെ അല്ലെങ്കിൽ ബന്ധുജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി തന്നെയാവും ഇത്. 'പെണ്ണുകാണൽ' എന്നൊരു ചടങ്ങും ഇതിനുവേണ്ടി നടത്തപ്പെടുന്നു.
 
ഇന്ത്യയിൽ 'സ്പെഷ്യൽ മാര്യേജ് ആക്റ്റ്' പ്രകാരം മതാചാരങ്ങളോ മറ്റു ചെലവുകളോ ഒന്നുമില്ലാതെ പ്രായപൂർത്തിയായവർക്ക് വിവാഹം 'രജിസ്റ്റർ' ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നിശ്ചിത ദിവസങ്ങൾക്ക് മുൻപ് വ്യക്തികൾക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. യാഥാസ്ഥിക സമൂഹങ്ങളിൽ ഒന്നിച്ചു ജീവിക്കാനും, സ്നേഹം പങ്കുവെക്കാനും, ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, അതുവഴി അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും, കുടുംബം കെട്ടിപ്പടുക്കാനും പങ്കാളികൾക്ക് മതപരമായും ഗോത്രപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു എന്ന്‌ പറയാം. വിവാഹശേഷം ദമ്പതികൾ ഒന്നിച്ചു ചിലവഴിക്കുന്ന ആദ്യത്തെ രാത്രിയെ 'ആദ്യരാത്രി' എന്ന് പറയുന്നു. ചില സമൂഹങ്ങളിൽ ശാന്തിമുഹൂർത്തം എന്ന പേരിൽ ദമ്പതികളുടെ ആദ്യത്തെ ലൈംഗികബന്ധം അനുഷ്ഠിക്കപ്പെടുന്നു. വിവാഹശേഷമുള്ള ആദ്യനാളുകൾ മധുവിധു എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിൽ ദമ്പതികൾ ഒരുമിച്ചു യാത്ര പോവുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബന്ധുജനങ്ങളെ സന്ദർശിക്കുക എന്നിവ ചെയ്യാറുണ്ട്. കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക എന്നിവ സർവ സാധാരണമാണ്. കാലക്രമേണ ഇത്തരം സ്നേഹ പ്രകടനങ്ങൾ കുറഞ്ഞു വരികയും, ചിലപ്പോൾ ഇത് പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.
 
മിക്ക രാജ്യങ്ങളിലും മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പള്ളികളിലും ക്ഷേത്രങ്ങളിലും വച്ചു നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ളതാണ്. ചില മതങ്ങളിൽ പള്ളി പോലെയുള്ള മത സ്ഥാപനങ്ങളിൽ വച്ചു മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിക്കുന്നുണ്ട്. 'താലികെട്ട്' പോലെയുള്ള ചടങ്ങുകൾ മിക്ക ഭാരതീയ വിവാഹങ്ങളിലും കാണാം. താലി എന്നത് സ്ത്രീയുടെ പതിവ്രത്യവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ പുരുഷന് ഇത്തരം നിയന്ത്രണങ്ങൾ പൊതുവേ കാണപ്പെടുന്നില്ല.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്