"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{censor}}
[[പ്രമാണം:Paul Avril - Les Sonnetts Luxurieux (1892) de Pietro Aretino, 2.jpg|പകരം=|ലഘുചിത്രം|മിഷണറി രീതി എന്നറീയപ്പെടുന്ന ലൈംഗികരീതി]]
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് '''ലൈംഗികത അഥവാ ലൈംഗികത്വം (Sexuality)'''. സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ലിംഗപരമായ വ്യത്യസ്‌തകൾ, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി '''ലൈംഗികബന്ധം''' നടക്കുന്നു. ജീവികളിലെ [[പ്രത്യുൽപ്പാദനം|പ്രത്യുദ്പാദനരീതികളും]] ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് '''ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ സംഭോഗംഇണചേരൽ''' (Sexual Intercourse)'''. ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനതിക പാരമ്പര്യങ്ങൾ ഉള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.
 
പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഇംഗ്ലീഷിൽ സെക്സ്ഇണചേരുക എന്ന വാക്കിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിവരിച്ചു കാണാം. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ് എന്ന് പറയാറുണ്ട്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ [[പ്രത്യുൽപ്പാദനാവയവം|പ്രത്യുല്പാദനാവയങ്ങൾ]] തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷലിംഗവും സ്‌ത്രീയോനിയും തമ്മിലുള്ള സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്കലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്.
 
ഇത് ശൈശവം മുതൽ വാർദ്ധക്യം വരെ വ്യക്തികളിൽ കാണപ്പെടുന്നു. ഭാരതത്തിൽ വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കിൻസി, മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ തുടങ്ങിയവരുടെ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.
വരി 12:
സാധാരണയായി എതിർലിംഗത്തിലുള്ളവരാണ്‌ ഇണകൾ ആയിരിക്കുക ഏതാണ്ട് 1500-റോളം ജീവിവർഗങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇത് ജനതികവും ജൈവീകവുമാണെന്നും (Sexual orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIQ) ഉൾപ്പെടുന്നു. മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്.
 
മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപരിയായി വിനോദത്തിന് അഥവാ സുഖാസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ് എന്നൊക്കെ ഇണ ചേരുന്നതിനെ വിശേഷിപ്പിച്ചു കാണാറുണ്ട്. ലൈംഗികവികാരം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, തുടർന്ന് ലഭിക്കുന്ന നിർവൃതിജനകമായ അവസ്ഥ എന്നിവ മനുഷ്യർക്ക് പ്രധാനമാണ്. ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്തരത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഡോപ്പാമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. പല സ്ത്രീകൾക്കും ഇഷ്ടമോ, താല്പര്യമോ, വൈകാരികതയോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സ്ത്രീകളുടെ തലച്ചോറിന് സാധിക്കാറുണ്ട്.
 
മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. കൃഷി ആരംഭിക്കുന്നതിന് മുൻപ് ആദിമമനുഷ്യർ ഇത്തരത്തിൽ ബഹുപങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം എന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം 'തലച്ചോറാണ് (Brain)' എന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്