"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Prostitution}}
[[File:“Sex workers are part of the LGBTQ+ community” - Europride 2019.jpg|thumb|ലൈംഗികത്തൊഴിലാളികളുടെ സ്വാഭിമാനഘോഷയാത്ര]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ''' ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. ആംഗലേയത്തിൽ 'സെക്സ് വർക്കർ' എന്നറിയപ്പെടുന്നു. (ഇംഗ്ലീഷിൽEnglish:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. കൂടുതലും ലൈംഗികപട്ടിണി അനുഭവിക്കുന്ന ആളുകളാണ് ഇക്കൂട്ടരെ സമീപിക്കാറുള്ളത്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികത്തൊഴിൽ അറിയപ്പെടുന്നു. ലോകത്ത് എല്ലാ രാജ്യങ്ങളിലും ലൈംഗികത്തൊഴിലാളികളെ കാണാം. ഒരു പുരുഷനു മാത്രം ലൈംഗികസുഖം പകരുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗികത്തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? -->
 
ലോകത്തിലെ ധാരാളം രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും അനേകം രാജ്യങ്ങളിൽ ഇത് നിയമപരമായി അനുവദിനീയമാണ്. ഇണചേരുക എന്നത് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പായി പറയപ്പെടുന്നു. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും, വിനോദസഞ്ചാരവും ഒക്കെ പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന [[എയ്‌ഡ്‌സ്‌]], ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്