"കെ. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
==ആദ്യകാലജീവിതം==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂർ|തിരൂർ വില്ലേജിൽ]] പൊറൂർ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ദാമോദരൻ ജനിച്ചത്.<ref name=kcpap294>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=294|quote=കെ.ദാമോദരൻ -ആദ്യകാലജീവിതം}}</ref> സ്കൂൾ പഠനം [[തിരൂരങ്ങാടി]] മാട്ടായി പ്രൈമറി സ്കൂൾ തിരൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിലും, കോളേജ് പഠനം [[കോഴിക്കോട്|കോഴിക്കോട്ടെ]] [[സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്|സാമൂതിരി കോളേജിലുമായിരുന്നു]]. വിദ്യാർത്ഥി പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമര പോരാട്ടത്തിൽ]] പങ്കുകൊള്ളുകയും ചെയ്തു. [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിൽ]] പങ്കുകൊണ്ടതിന്‌ [[1931]] ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയുമുണ്ടായി. [[കോയമ്പത്തൂർ]] ജയിലിലായിരിക്കുമ്പോൾ അദ്ദേഹം [[തമിഴ്|തമിഴും]] [[ഹിന്ദി|ഹിന്ദിയും]] പഠിച്ചു. [[1935]] ൽ [[സംസ്കൃതം]] പഠിക്കുന്നതിനായി [[വാരാണസി|കാശിയിലെ]] ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിശവിദ്യാപീഠത്തിൽകാശിവിദ്യാപീഠത്തിൽ ചേർന്നു. അവിടെന്ന് ശാസ്ത്രി പരീക്ഷ വിജയിച്ചു. കാശിയിലായിരിക്കുമ്പോൾ അദ്ദേഹം [[ഉർദു|ഉർദുവും]] [[ബംഗാളി|ബംഗാളിയും]] പഠിക്കുകയുണ്ടായി. കാശിവിദ്യാപീഠത്തിലേത് വളരെ വലിയൊരു ഗ്രന്ഥശാലയായിരുന്നു. അപൂർവ്വങ്ങളായ മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ അവിടെ ലഭ്യമായിരുന്നു. വിജ്ഞാനകുതുകിയായ ദാമോദരൻ അത്തരം സാഹിത്യങ്ങളെല്ലാം കൗതുകപൂർവ്വം വായിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു<ref name=kcpap296>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=296|quote=കെ.ദാമോദരൻ -കമ്മ്യൂണിസത്തിലേക്ക്}}</ref>.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/കെ._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്