"സ്വർണ്ണ പേക്കാന്തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 28:
}}
 
[[വംശനാശം സംഭവിച്ച ജീവികൾ|വംശനാശം സംഭവിച്ച ഒരു ജീവിയാണ്]] '''സ്വർണ്ണ പേക്കാന്തവള'''(Golden Toad).<ref name=redlist>http://www.iucnredlist.org/apps/redlist/details/3172/0</ref> 1966-ലാണ് ആദ്യമായി ഈ ജീവിയെ [[കോസ്റ്റ റീക്ക|കോസ്റ്റാറിക്കയിലെ]] കോടവനങ്ങളുടെ ഭാഗമായ ചെറിയൊരു പ്രദേശത്ത് കണ്ടെത്തിയത്. അക്കാലത്ത് മുപ്പതിനായിരത്തോളം സുവർണ തവളകൾ ആ കാട്ടിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവ [[കോസ്റ്റാറിക്ക|കോസ്റ്റാറിക്കയിലെ]] റിസർവ ബയോളോജിക്ക മോണ്ടിവേഡേ (Reserva Biológica Monteverde) സം‌രക്ഷിതവനത്തിൽ 1,500 മുതൽ 1,620 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വസിച്ചിരുന്നു. 1989-ലാണ്‌ ഈ വംശത്തിൽ‌പ്പെട്ട അവസാന തവളയെ കണ്ടതായി രേഖപ്പെടുത്തിയത്. [[ആഗോളതാപനം|ആഗോളതാപനത്തിന്റെ]] ഫലമായി അവയുടെ വാസഗേഹമായ വനത്തിലെ ഈർപ്പം കുറവ്, ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗമായ ചൈറ്റ്രിഡിയോമൈകോസിസ് (Chytridiomycosis), വായുമലിനീകരണം എന്നിവ ഇവയുടെ വംശനാശത്തിലേക്ക് വഴിതെളിച്ചതായി കരുതപ്പെടുന്നു. 1987-88 ൽ സംഭവിച്ച എൽനിനോ എന്ന പ്രതിഭാസം അവയുടെ നാശത്തിന് ആക്കംകൂട്ടുകയും ചെയ്തു. 2008-ലാണ് [[ഐ.യു.സി.എൻ.]] ഇവയെ [[റെഡ് ലിസ്റ്റ്|വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ]] ഉൾപ്പെടുത്തിയത്.<ref name=redlist/>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്വർണ്ണ_പേക്കാന്തവള" എന്ന താളിൽനിന്ന് ശേഖരിച്ചത്